
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രി സ്റ്റാഫിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി അലിഷ ഗണേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 28 വയസ്സായിരുന്നു. തിരുവനന്തപുരം ശാസ്തമംഗലം എസ്. പി വെൽ ഫോർട്ട് ആശുപത്രിയിലെ ഓഫീസ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു യുവതി. രണ്ട് ദിവസമായി യുവതിയെ സംബന്ധിച്ച് യാതൊരു വിവരവുമുമില്ലായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ശാസ്തമംഗലത്തെ താമസസ്ഥലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയുടേത് വിഷാദ രോഗം മൂലമുള്ള ആത്മഹത്യയെന്ന് പൊലീസ് അറിയിച്ചു. മൃതദേഹത്തിന് അരികില്‍ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. മരണത്തിന് പിന്നിൽ ആരുമില്ലെന്ന് കത്തിൽ പറയുന്നു. കഥയും കവിതകളും എഴുതുന്ന പതിവ് ഉണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)