കൊല്ലത്ത് ഗൃഹനാഥനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Apr 09, 2024, 03:37 PM IST
കൊല്ലത്ത് ഗൃഹനാഥനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

ബിജുവിന്റെ കൈയ്ക്ക് പൊള്ളലേറ്റ പാടുകളുണ്ട്. കുഴഞ്ഞുവീണ ബിജുവിന് സൂര്യഘാതമേറ്റതാകാമെന്നാണ് സംശയിക്കുന്നത്.

കൊല്ലം: കൊല്ലത്ത് ഗൃഹനാഥനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ കുന്നിക്കോട് തെങ്ങുവിള വീട്ടിൽ ബിജുലാൽ (47) ആണ് മരിച്ചത്. ബിജുവിന്റെ കൈയ്ക്ക് പൊള്ളലേറ്റ പാടുകളുണ്ട്. കുഴഞ്ഞുവീണ ബിജുവിന് സൂര്യഘാതമേറ്റതാകാമെന്നാണ് സംശയിക്കുന്നത്. ഉച്ചയ്ക്ക് കൃഷിയിടത്തിൽ പോയ ബിജുവിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV
Read more Articles on
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം