ഓണം ആഘോഷിക്കാൻ ബന്ധുവീട്ടിൽ പോയി, തിരികെ വന്നപ്പോൾ കണ്ടത് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ, മക്കുപണ്ടമടക്കം കവർന്നു

Published : Sep 10, 2025, 01:00 PM IST
mumbai malad robbery

Synopsis

ക്ഷേത്രത്തിലേക്കായി മാറ്റി വെച്ചിരുന്ന 5000 രൂപയടക്കം മോഷണം പോയി.

തൃശൂർ: വീട്ടുകാർ ഓണം ആഘോഷിക്കാൻ ബന്ധുവീട്ടിൽ പോയ തക്കം നോക്കി വീടിൻ്റെ വാതിൽ കുത്തിപ്പൊളിച്ച് മോഷണം. ഏഴായിരം രൂപയോളം മോഷ്ടാക്കൾ കവർന്നു. ഏങ്ങണ്ടിയൂർ ഏത്തായ് പടിഞ്ഞാറ് നായരുകുന്ന് കുന്നത്ത് വീട്ടിൽ മംഗളാനന്ദൻ്റെ വീട്ടിലായിരുന്നു മോഷണം നടന്നത്. കുടുംബം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓണമാഘോഷിക്കാൻ സഹോദരിയുടെ വീട്ടിൽ പോയത്. കഴിഞ്ഞദിവസം വീട്ടിലെത്തി മുൻവശത്തെ വാതിൽ തുറന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് അലമാരയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ കണ്ടത്.

തുടർന്ന് നടത്തിയ പരിശോധനയലാണ് വീട്ടിൽ ക്ഷേത്രത്തിലേക്കായി മാറ്റി വെച്ചിരുന്ന 5000 രൂപയും സഹോദരി സൂക്ഷിച്ചിരുന്ന മുളം കുടുക്കയിലെ രണ്ടായിരം രൂപയും നഷ്ടപ്പെട്ടതായി കണ്ടത്. ബാഗിൽ ഉണ്ടായിരുന്ന പുതിയ മുക്ക് പണ്ടവും കാണാതായി. പിറകിലെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയിട്ടുള്ളത്. കുടുംബം വാടാനപ്പള്ളി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു, മകൾ കെഞ്ചി കരഞ്ഞിട്ടും അവന് വേണ്ട', പൂന്തുറയിലെ മരണത്തിൽ ആത്മഹത്യാകുറിപ്പ് പുറത്ത്
രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെ ഫോൺ യൂബ‍‍‌ർ ഓട്ടോയിൽ മറന്നു വച്ച് അധ്യാപിക, ലൊക്കേഷൻ വച്ച് മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പൊലീസ്