'പുലിയെ കണ്ടു, ഓടി വീടിനകത്ത് കയറി വാതിലടയ്ക്കുകയായിരുന്നു'; പന്തിരിക്കരയിൽ ജാഗ്രതാ നിര്‍ദേശം

Published : Mar 19, 2024, 07:57 PM IST
 'പുലിയെ കണ്ടു, ഓടി വീടിനകത്ത് കയറി വാതിലടയ്ക്കുകയായിരുന്നു'; പന്തിരിക്കരയിൽ ജാഗ്രതാ നിര്‍ദേശം

Synopsis

പുലിയെ കണ്ടെന്ന് വീട്ടമ്മ; പന്തിരിക്കരയില്‍ ജാഗ്രതാ നിര്‍ദേശം ചിത്രം പ്രതീകാത്മകം

കോഴിക്കോട്: പേരാമ്പ്ര പന്തിരിക്കരയില്‍ പുലിയെ കണ്ടതായി വീട്ടമ്മ. ഒറ്റക്കണ്ടം റോഡില്‍ ചെമ്പോനടുക്കണ്ടി ബാലന്റെ ഭാര്യയാണ് പുലിയെ കണ്ടതായി വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെയാണ് പുലിയെ കണ്ടതെന്ന് ഇവര്‍ പറയുന്നു. ഉടന്‍ വീടിനകത്ത് കയറി വാതിലടക്കുകയായിരുന്നു.

തുടര്‍ന്ന് സമീപവാസികളെ വിവരം ഫോണിലൂടെ അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ വനം, പോലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. ജനങ്ങളോട് ജാഗ്രത പുലര്‍ത്തണമെന്നും തനിച്ച് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും പെരുവണ്ണാമൂഴി പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്കൂള്‍ മുറ്റത്ത് കാട്ടുപോത്ത്, വളര്‍ത്തുമൃഗങ്ങളെ കൊന്ന് പുലിയും കടുവയും; ഇതെന്ത് നാട്!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്
അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്