ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; മിന്നായം പോലെ പാഞ്ഞെത്തിയ ബൈക്ക്, നിയന്ത്രണം വിട്ട് മെട്രോ പില്ലറിലിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം

Published : Feb 04, 2026, 03:26 PM IST
accident death

Synopsis

അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നു പോകുന്നതും സിസിടിവി  ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇന്നലെ പുലർച്ചെ രണ്ടേമുക്കാൽ മണിയോടെയാണ് അപകടമുണ്ടായത്.

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ബൈക്ക് മെട്രോ പില്ലറിലിടിച്ച് ഐടി ജീവനക്കാരൻ മരിച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മലപ്പുറം സ്വദേശിയായ 25 വയസ്സുള്ള മുഹമ്മദ് മുസ്തഫയാണ് ഇന്നലെ അപകടത്തിൽ മരിച്ചത്. കളമശ്ശേരി ടിവിഎസിന് സമീപം മെട്രോ പില്ലർ നമ്പർ 293 ലേക്കാണ് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇടിച്ചു കയറി അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നു പോകുന്നതും സിസിടിവി  ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇന്നലെ പുലർച്ചെ രണ്ടേമുക്കാൽ മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളം ഭാഗത്ത് നിന്നും ആലുവ ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്ക്. ഉടൻ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാക്കനാട് ഐടി കമ്പനിയിലാണ് മുഹമ്മദ് മുസ്തഫ ജോലി ചെയ്യുന്നത്. കാക്കനാട് പടമുഗളിലാണ് താമസം. ഇവിടെ നിന്നും മലപ്പുറത്തേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

40 തിലേറെ ഫോണുകൾ, എല്ലാം തിരുവനന്തപുരത്ത് നിന്നും മോഷണം പോയത്, കണ്ടെത്തിയത് തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന്
പുലർച്ചെ യുവതിയുടെ കരച്ചിൽ, പ്രസവ വേദനയിൽ പുളഞ്ഞ് ആശുപത്രിയിലേക്ക്; യാത്രാമധ്യേ ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകി, തുണയായി നയൻതാര