കണ്ണൂർ ചാലോട് കാര്‍ മരത്തിലിടിച്ച് തകര്‍ന്നു: 2 മലയാളികൾ ഉൾപ്പെടെ 4 മരണം, ഒരാൾക്ക് ഗുരുതര പരിക്ക്

Published : Jul 11, 2026, 06:07 AM ISTUpdated : Jul 11, 2026, 11:50 AM IST
kannur accident

Synopsis

ഇന്നലെ അർദ്ധ രാത്രിക്കാണ് അപകടം ഉണ്ടായത്. ഫയർ ഫോഴ്‌സ് എത്തി കാർ വെട്ടിപൊളിച്ചാണ് ഉള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. മരിച്ചവരിൽ രണ്ടു പേർ മലയാളികളാണ്. 

കണ്ണൂർ: കണ്ണൂർ ചാലോട് കുംഭത്ത് കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു നാല് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. കണ്ണൂർ അലവിൽ സ്വദേശി ഷാൻ സിറാജ്, കാഞ്ഞങ്ങാട് സ്വദേശി റിസ് വാൻ, ഹൈദരാബാദ് സ്വദേശി ഹർഷ്, ഉത്തർപ്രദേശ് സ്വദേശി പരം ഛേത്രി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേ റ്റ തൃശ്ശൂർ സ്വദേശി ആദിത്യ കൃഷ്ണദേവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. ഇന്നലെ രാത്രി 11.10ഓടെയാണ് അപകടം ഉണ്ടായത്. ഫയർ ഫോഴ്‌സ് എത്തി കാർ വെട്ടി പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. ഒരാൾ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. അപകടത്തിനു പിന്നാലെ കാറിൽ നിന്നും തീയും പുകയും ഉയർന്നതായി നാട്ടുകാർ പറഞ്ഞു. ബംഗളുരുവിൽ ജോലി ചെയ്യുകയായിരുന്ന ഇവർ കണ്ണൂരിൽ കല്യാണത്തിൽ പങ്കെടുക്കാൻ വേണ്ടിയാണു ബംഗളൂരുവിൽ നിന്നും പുറപ്പെട്ടത്.

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അരീക്കോട്ടുകാരുടെ ഉറക്കം കെടുത്തി മോട്ടോര്‍ കള്ളന്മാര്‍; ഇരുപതോളം പരാതികൾ, ആശങ്കയില്‍ നാട്ടുകാര്‍
എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി