'മലയാളവും വഴങ്ങും', വയനാട്ടിൽ നിരവധി മോഷണക്കേസിലെ പ്രതി, രേഖാചിത്രം പുറത്തുവിട്ട് പൊലീസ്

Published : Mar 12, 2025, 07:25 PM ISTUpdated : Mar 12, 2025, 07:26 PM IST
'മലയാളവും വഴങ്ങും', വയനാട്ടിൽ നിരവധി മോഷണക്കേസിലെ പ്രതി, രേഖാചിത്രം പുറത്തുവിട്ട് പൊലീസ്

Synopsis

കമ്പളക്കാട്, മുട്ടില്‍, കല്‍പ്പറ്റ, കണിയാമ്പറ്റ, പനമരം എന്നീ പ്രദേശങ്ങളില്‍ താമസിച്ചിരുന്നതായാണ് സംശയിക്കുന്നത്

കല്‍പ്പറ്റ: നിരവധി മോഷണക്കേസുകളില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്. വയനാട്ടില്‍ വിവിധ പ്രദേശങ്ങളില്‍ നടന്ന മോഷണ കേസുകളിലെ രേഖാചിത്രത്തിലുള്ളതിനോട് സാമ്യം തോന്നുന്നയാള്‍ പ്രതിയാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.  ഇതര സംസ്ഥാന തൊഴിലാളിയായ പ്രതി ഹിന്ദി ഭാഷ സംസാരിക്കും. മലയാള ഭാഷയും വഴങ്ങുന്നയാളാണ്. 

ജില്ലയിലെ കമ്പളക്കാട്(പള്ളിമുക്ക്), മുട്ടില്‍, കല്‍പ്പറ്റ, കണിയാമ്പറ്റ, പനമരം എന്നീ പ്രദേശങ്ങളില്‍ താമസിച്ചിരുന്നതായാണ് സംശയിക്കുന്നത്. രേഖാചിത്രം കണ്ട് മോഷ്ടാവിനെ തിരിച്ചറിയാന്‍ സാധിക്കുന്നവരും ഇയാളെ മുന്‍പരിചയമുള്ളവരും, എന്തെങ്കിലും തരത്തിലുള്ള വിവരം നല്‍കാന്‍ സാധിക്കുന്നവരുമായവര്‍ ഇനി പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. 

പറമ്പ് കിളച്ചപ്പോൾ പൊന്തി വന്നത് 150 ലേറെ പാമ്പിൻ മുട്ടകൾ, ആശങ്കയിൽ വീട്ടുകാർ, വിരിഞ്ഞിറങ്ങിയത് നീർക്കോലികൾ

ഫോണ്‍: കല്‍പ്പറ്റ എസ്.എച്ച്.ഒ: 9497987196, കല്‍പ്പറ്റ എസ്‌ഐ 9497980811, 9961143637.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്