
കൊച്ചി : വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങൾ കത്തിച്ച കേസിലെ പ്രതി അറസ്റ്റിൽ. വലിയ വേളി മണക്കാട്ടിൽ പുത്തൻ വീട്ടിൽ സജിത് (38) ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്. ഇന്നലെ വെളുപ്പിനാണ് കുളത്തൂർ കോരാളം കുഴിയിൽ ഗീതു ഭവനിൽ രാകേഷിന്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തി നശിച്ചത്. ഇന്നോവ ക്രിസ്റ്റ കാറും രണ്ട് സ്കൂട്ടറുകളും ബുള്ളറ്റും സൈക്കിളും കത്തി നശിച്ചു.
ഭക്തജനത്തിരക്കിൽ തലസ്ഥാനം, ആറ്റുകാൽ പൊങ്കാലക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി
പൊട്ടിത്തെറി ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് വാഹനങ്ങൾ കത്തുന്നത് കണ്ടത്. വീട്ടുടമയായ രാകേഷിന്റെ ബന്ധുവാണ് പ്രതിയായ സജിത്. കുടുംബ വഴക്കാണ് വാഹനങ്ങൾക്ക് തീയിടാൻ കാരണമെന്നാണ് വിവരം. രാത്രി രണ്ട് മണിയോടെ ഇവിടെയെത്തിയ പ്രതി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടുകാരിൽ നിന്നും ലഭിച്ച വിവരവും സിസിടിവികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam