പൊലീസില്‍ ചേര്‍ക്കും മുന്‍പ് ഉടമസ്ഥനെത്തുമോ? ബീഗിളിന്‍റെ കാത്തിരിപ്പ് നീളുന്നു

Published : Jun 27, 2023, 08:54 AM ISTUpdated : Jun 27, 2023, 08:56 AM IST
പൊലീസില്‍ ചേര്‍ക്കും മുന്‍പ് ഉടമസ്ഥനെത്തുമോ? ബീഗിളിന്‍റെ കാത്തിരിപ്പ് നീളുന്നു

Synopsis

വിപണിയിൽ നല്ല വിലയുള്ള ബീഗിൾ ബുദ്ധിയിലും സ്‌നേഹപ്രകടനങ്ങളിലും മുന്നിലാണ്. രണ്ടു ദിവസത്തിനുള്ളിൽ ഉടമസ്ഥൻ എത്തിയില്ലെങ്കിൽ  പൊലീസിന്റെ ശ്വാനവിഭാഗത്തിലേക്ക് കൈമാറാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

പാലാ: കോട്ടയം പാലാ ടൌണില്‍ അലഞ്ഞ് തിരിഞ്ഞ ബീഗിളിന്റെ ഉടമയെ തേടി കേരള പൊലീസ്. ഇന്നലെ പുലര്‍ച്ചെയോടെയാണ് അലഞ്ഞ് തിരിയുന്ന നായക്കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാരായ രണ്ട് ചെറുപ്പക്കാരാണ് ബീഗിള്‍ ഇനത്തിലുള്ള നായക്കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പൊലീസ് നായയുടെ ചിത്രമടക്കം അറിയിപ്പ് കൊടുത്തെങ്കിലും ഉടമ ഇനിയും എത്തിയിട്ടില്ല.

വിപണിയിൽ നല്ല വിലയുള്ള ബീഗിൾ ബുദ്ധിയിലും സ്‌നേഹപ്രകടനങ്ങളിലും മുന്നിലാണ്. രണ്ടു ദിവസത്തിനുള്ളിൽ ഉടമസ്ഥൻ എത്തിയില്ലെങ്കിൽ  പൊലീസിന്റെ ശ്വാനവിഭാഗത്തിലേക്ക് കൈമാറാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. പൊലീസില്‍ ചേര്‍ക്കും മുന്‍പ് ഉടമസ്ഥനെ കണ്ടെത്താനുള്ള അവസാന ശ്രമമായാണ് പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സമൂഹമാധ്യമങ്ങളില്‍ നായയുടെ ഉടമസ്ഥന കണ്ടെത്താനുള്ള ശ്രമം നടത്തുന്നത്. ഫോൺ: 0482 2212334

സമാനമായ മറ്റൊരു സംഭവത്തില്‍ തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് കാണാതായ വളര്‍ത്തുനായയെ കേരള പൊലീസ് ഉടമയ്ക്ക് കണ്ടെത്തി നല്‍കിയിരുന്നു. ജൂണ്‍ രണ്ടാം വാരത്തിലായിരുന്നു സംഭവം. വിഴിഞ്ഞം മുക്കോല കാഞ്ഞിരംവിള സനിക ഹൗസിൽ ഡി.സനികയുടെ വളര്‍ത്തുനായ ജിന്നിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. ബോക്സർ ഇനത്തിൽപ്പെട്ട ജിന്നി എന്ന പെൺനായ കുട്ടിയെ കണ്ടെത്താൻ വിഴിഞ്ഞം പൊലീസ് സമൂഹമാധ്യമങ്ങളുടെ സഹായം തേടിയെങ്കിലും ഫലം കണ്ടെത്തിയിരുന്നില്ല. ഒടുവില്‍ വിഴിഞ്ഞം സ്റ്റേഷനിലെ പൊലീസുകാരൻ തന്നെ നായയെ കണ്ടെത്തുകയായിരുന്നു. 25000 രൂപ വില വരുന്ന 5 മാസം പ്രായമുള്ള നായ കുട്ടിയാണ് വീട്ടിലെ ഗേറ്റ് കടന്ന് പോവുകയായിരുന്നു. ഉടമസ്ഥർ കിലോമീറ്ററോളം പരിശോധിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനെ തുടർന്നാണ് പൊലീസിന്റെ സഹായം തേടിയത്.

ഓമനിച്ച് കൊതി തീരും മുന്‍പ് കണ്‍മുന്‍പില്‍ നിന്ന് കാണാതായി, ജിന്നിയെ തെരഞ്ഞ് പിടിച്ച് പൊലീസ്; സനിക ഹാപ്പി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ