25000 രൂപ വില വരുന്ന 5 മാസം പ്രായമുള്ള നായ കുട്ടിയാണ് വ്യഴാഴ്ച ഉച്ചയോടെ വീട്ടിലെ ഗേറ്റ് കടന്ന് പോയത്. ഉടമസ്ഥർ കിലോമീറ്ററോളം പരിശോധിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല .ഇതിനെ തുടർന്നാണ് പൊലീസിന്റെ സഹായം തേടിയത്.

തിരുവനന്തപുരം: മോഹിച്ച് വാങ്ങി ഓമനിച്ച് കൊതി തീരും മുൻപ് കാണാതായ മുന്തിയ ഇനം നായകുട്ടിയെ പൊലീസ് സഹായം തേടി സ്കൂള്‍ വിദ്യാര്‍ത്ഥിനി. തേടി കണ്ടെത്തി പൊലീസുകാര്‍. വളര്‍ത്തുനായയെ കണ്ടെത്താന്‍ സഹായം ചോദിച്ച് വിഴിഞ്ഞം മുക്കോല കാഞ്ഞിരംവിള സനിക ഹൗസിൽ ഡി.സനികയാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. 

ബോക്സർ ഇനത്തിൽപ്പെട്ട ജിന്നി എന്ന പെൺനായ കുട്ടിയെ കണ്ടെത്താൻ വിഴിഞ്ഞം പൊലീസ് സമൂഹമാധ്യമങ്ങളുടെ സഹായം തേടിയെങ്കിലും ഫലം കണ്ടെത്തിയിരുന്നില്ല. ഒടുവില്‍ വിഴിഞ്ഞം സ്റ്റേഷനിലെ പൊലീസുകാരൻ തന്നെ നായയെ കണ്ടെത്തുകയായിരുന്നു. 25000 രൂപ വില വരുന്ന 5 മാസം പ്രായമുള്ള നായ കുട്ടിയാണ് വ്യഴാഴ്ച ഉച്ചയോടെ വീട്ടിലെ ഗേറ്റ് കടന്ന് പോയത്. ഉടമസ്ഥർ കിലോമീറ്ററോളം പരിശോധിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല .ഇതിനെ തുടർന്നാണ് പൊലീസിന്റെ സഹായം തേടിയത്.

ഉടമസ്ഥയുടെ പരാതി സ്വീകരിച്ച ശേഷം നായ കുട്ടിയുടെ ചിത്രമടക്കമിട്ട് വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി സോഷ്യൽ മീഡിയയുടെ സഹായം തേടിയിരുന്നു. വിഴിഞ്ഞം സ്റ്റേഷനിലെ സതീഷ് എന്ന പൊലീസുകാരൻ ഇന്നലെ രാവിലെ കോവളം കാരോട് ബൈപാസ് റോഡിന്റെ മുക്കോല ഭാഗത്തെ സർവീസ് റോഡിന് സമീപത്തുവച്ചാണ് നായക്കുട്ടിയെ കാണുന്നത്. ഉടൻ തന്നെ വിഴിഞ്ഞം എസ്.എച്ച്.ഒ യെ വിവരമറിയിച്ചു. സ്റ്റേഷനിൽ നിന്നും ഉടമയെയും അറിയിച്ചു. ഇവർ എത്തുന്നതുവരെ 20 മിനിട്ടോളം പൊലീസുകാരന്‍ നായകുട്ടിയ്ക്കു കാവൽ നിൽക്കുകയും ചെയ്‌തു.

ജിന്നിയെ കാണാതായതോടെ ആഹാരംപോലുമില്ലാതെ കരഞ്ഞു തളർന്നിരുന്ന സനിക വിവരമറിഞ്ഞ് നായകുട്ടിക്കരികിലേക്ക് ഓടുകയായിരുന്നു. ആഹാരം കഴിക്കാതെ തളർന്നു അവശയായ നായ തന്റെ പോറ്റമ്മയെ കണ്ടതോടെ ദേഹത്ത് ചാടിക്കയറി സന്തോഷം പ്രകടിപ്പിച്ചു. ഇനിയും ചാടിപോയാൽ കണ്ടെത്താനായി ജി.പി.എസ് ഉള്ള കോളർ ഘടിപ്പിക്കുമെന്നാണ് വീട്ടുകാരുടെ പ്രതികരണം.

താലൂക്ക് ആശുപത്രി പേ വാർഡിൽ വിഷപ്പാമ്പ്; തളിപ്പറമ്പില്‍ രോഗിക്ക് കൂട്ടിരിക്കാൻ വന്ന സ്ത്രീയെ കടിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player