കോഴിക്കോട് താമരശ്ശേരിയിൽ കാറും ക്രെയിൻ സർവീസ് വാഹനവും കൂട്ടിയിടിച്ച് അപകടം, രണ്ട് സ്ത്രീകൾക്ക് പരിക്ക്

Published : Aug 19, 2023, 06:27 PM ISTUpdated : Aug 20, 2023, 12:46 AM IST
കോഴിക്കോട് താമരശ്ശേരിയിൽ കാറും ക്രെയിൻ സർവീസ് വാഹനവും കൂട്ടിയിടിച്ച് അപകടം, രണ്ട് സ്ത്രീകൾക്ക് പരിക്ക്

Synopsis

കാറും ക്രെയിൻ സർവീസ് വാഹനവും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വാഹനാപകടം. കാറും ക്രെയിൻ സർവീസ് വാഹനവും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. താമരശ്ശേരിയിലുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു.

റോഡരികിലെ സ്ഥാപനം, മാലിന്യവും റോഡിൽ തന്നെ; നാറ്റം സഹിക്കാനാകാതെ നാട്ടുകാരുടെ വക പണി, പരിശോധന, പിഴ, പൂട്ടിക്കൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം ഇടുക്കിയിൽ നിന്നും നേരത്തെ പുറത്തുവന്ന മറ്റൊരു വാർത്ത പെട്രോളടിച്ച ശേഷം അശ്രദ്ധമായി വാഹനം മുന്നോട്ട് എടുക്കവേ ഉണ്ടായ അപകടത്തിൽ പെട്രോള്‍ പമ്പ് ജീവനക്കാരന് പരിക്കേറ്റു എന്നതാണ്. മൂന്നാർ കെ എസ് ആർ ടി സി പമ്പിലെ ജീവനക്കാരനായ നടയാർ സ്വദേശി ജഗനാണ് പരിക്കേറ്റത്. ഇയാളെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. പെട്രോൾ അടിച്ച ശേഷം ജീപ്പ് ഡ്രൈവർ അശ്രദ്ധമായി വാഹനം അമിത വേഗത്തിൽ മുന്നോട്ട് എടുക്കുകയും ജീവനക്കാരനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തെറിച്ച് വീണ ജീവനക്കാരന്‍റെ ഒരു പല്ല് പൊഴിഞ്ഞുപോയി. അപകടത്തിൽ  ജഗന്‍റെ ചുണ്ടിന് പരിക്കേൽക്കുകയും ചെയ്തു. ഭൂഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ജില്ലയിൽ ഹർത്താൽ ആയതിനാൽ പഴയ മൂന്നാറിലെ കെ എസ് ആർ ടി സിയുടെ കീഴിലുള്ള പെട്രോള്‍ പമ്പ് മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. അതുകൊണ്ടുതന്നെ പമ്പിൽ രാവിലെ മുതൽ നല്ല തിരക്കുണ്ടായിരുന്നു. വിനോദസഞ്ചാരികളെയും അത്യാവശ്യ കാര്യങ്ങൾക്കായി തമിഴ്നാട്ടിലേക്ക് പോകുന്ന വാഹനങ്ങളും ഇവിടെയെത്തിയാണ് ഇന്ധനം നിറച്ചത്.

ഇത്തരത്തിൽ ഇന്ധനം നിറയ്ക്കാൻ എത്തിയ ജീപ്പ് ആണ് പമ്പ് ജീവനക്കാരനെ ഇടിച്ചു വീഴ്ത്തിയത്. ഇടിയുടെ ആഘാതത്തിൽ ജീവനക്കാരൻ തെറിച്ചു വീഴുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.  വിനോദസഞ്ചാരികളുമായി സംഭാഷണത്തിൽ ഏർപ്പെട്ട ജീപ്പ് ഡ്രൈവർ മുൻവശത്ത് ജീവനക്കാരൻ നിൽക്കുന്നത് ശ്രദ്ധിച്ചിരുന്നില്ല. ഇതാണ് അപകടത്തിന് കാരണം. ജീവനക്കാരനെ മൂന്നാല് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയശേഷം  വീട്ടിലേക്ക് പറഞ്ഞയച്ചു. നിലവിൽ പൊലീസ് കേസൊന്നും രേഖപ്പെടുത്തിയിട്ടില്ല.

പെട്രോളടിച്ച് ജീപ്പ് അശ്രദ്ധമായി മുന്നോട്ടെടുത്തു; പമ്പ് ജീവനക്കാരനെ ഇടിച്ചുവീഴ്ത്തി, പല്ല് കൊഴിഞ്ഞു, പരുക്ക്

PREV
Read more Articles on
click me!

Recommended Stories

ചെന്നൈ എഗ്മോർ ട്രെയിനിന്റെ സ്ലീപ്പർ കോച്ച്, ഉടമസ്ഥനില്ലാതെ ബാഗ് കണ്ടത് പൊലീസ്, പരിശോധനയിൽ 4 കിലോ കഞ്ചാവ്
സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും