വൺവെ തെറ്റിച്ച് വന്ന കെഎസ്ആർടിസി ബസ് സ്കൂട്ടറിലും പിക്കപ്പ് വാനിലും ഇടിച്ചു; സ്കൂട്ടർ യാത്രികന് പരിക്ക്

Published : Oct 07, 2024, 05:45 PM IST
വൺവെ തെറ്റിച്ച് വന്ന കെഎസ്ആർടിസി ബസ് സ്കൂട്ടറിലും പിക്കപ്പ് വാനിലും ഇടിച്ചു; സ്കൂട്ടർ യാത്രികന് പരിക്ക്

Synopsis

താമരശ്ശേരി പുല്ലാഞ്ഞിമേട്ടിലാണ് അപകടം ഉണ്ടായത്. വൺവെ തെറ്റിച്ച് വന്ന കെഎസ്ആർടിസി ബസ് പിക്കപ്പ് വാനിലും, സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.

കോഴിക്കോട്: കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു. താമരശ്ശേരി പുല്ലാഞ്ഞിമേട്ടിലാണ് അപകടം ഉണ്ടായത്. വൺവെ തെറ്റിച്ച് വന്ന കെഎസ്ആർടിസി ബസ് പിക്കപ്പ് വാനിലും, സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. അടിവാരത്ത് നിന്നും കോഴിക്കോട് പോകുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. 

അതേസമയം, കൊല്ലം പുനലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം ഉണ്ടായി. പുനലൂരിൽ നിന്നും കായംകുളത്തേക്ക് പോയ ബസിലാണ് നെല്ലിപള്ളിയിൽ വെച്ച് തീപിടിത്തമുണ്ടായത്. എഞ്ചിൻ ഭാഗത്ത് തീ കത്തി പുക ഉയർന്നതോടെ യാത്രക്കാരും  ജീവനക്കാരും പുറത്തിറങ്ങി രക്ഷപ്പെട്ടു. നാട്ടുകാരാണ് ബസിന് തീ പിടിച്ച വിവരം ബഹളംവച്ച് അറിയിച്ചത്. നാട്ടുകാരും യാത്രക്കാരും ഫയർഫോഴ്സും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്