
നെടുങ്കണ്ടം: വധുവിന്‍റെ കുടുംബം കെഎസ്ആർടിസിയുടെ ഫാൻസ്. കല്യാണം വച്ചപ്പോൾ കെഎസ്ആർടിസി ബസ് വാടകയ്ക്ക് എടുത്തൊരു കുടുംബം. നെടുങ്കണ്ടം കെഎസ്ആർടിസി ഓപ്പറേറ്റിങ്ങ് സെന്‍ററിലെ കെഎസ്ആർടിസി ബസാണു കല്യാണ ഓട്ടത്തിനു പോയത്.
കോഴിക്കോട് കുളത്തൂർ കൈവല്യം വീട്ടിൽ രാമകൃഷ്ണൻ – ഷക്കില ദമ്പതികളുടെ മകൻ ലോഹിതിന്‍റെയും ഉടുമ്പൻചോല കളരിപ്പാറയിൽ ബാൽരാജ് വളർമതി ദമ്പതികളുടെ മകൾ ലക്ഷ്മിപ്രിയയുടെയും വിവാഹത്തിനാണ് കെഎസ്ആർടിസി ബസ് ഓട്ടത്തിന് വിളിച്ചത്.
ലക്ഷ്മി പ്രിയയുടെ ബന്ധുക്കളാണ് കെഎസ്ആർടിസി ഫാൻസായ കുടുംബം. ബസ് ലക്ഷ്മിപ്രിയയുടെ ബന്ധുക്കൾ അലങ്കരിച്ചാണു വിവാഹ5 മണിക്കൂറിന് 9,500 രൂപ അടച്ചാണ് ബസ് വാടകയ്ക്കെടുത്തത്. 5 മണിക്കൂറിനുശേഷം പിന്നെ വരുന്ന ഓരോ മണിക്കൂറിനും 500 രൂപ കൂടുതൽ നൽകണം. രാവിലെ 10.30 ന് വധുവിന്റെ വീടിന് സമീപം എത്തി ബന്ധുക്കളെ ബസിൽ കയറ്റി നെടുങ്കണ്ടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മുറ്റത്തിന് സമീപം ഇറക്കി. വിവാഹ ചടങ്ങിനും സദ്യയ്ക്കും ശേഷം ബസിൽ വന്നവരെ തിരികെ ഉടുമ്പൻചോലയിലും എത്തിച്ചു.
നെടുങ്കണ്ടം കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്‍ററിലെ കെഎൽ 15 എ 2067 എന്ന കെഎസ്ആആർടിസി ബസാണ് ഓപ്പറേറ്റിങ് സെന്‍ററിലെ വിവാഹ ഓട്ടത്തിനു പോയത്. ഈ ബസ് സെന്ററിലെ മറ്റ് ബസുകൾ തകരാറിലാകുമ്പോൾ പകരം ഉപയോഗിക്കുന്ന സ്പെയർ ബസാണ്. വിവാഹ ഓട്ടത്തിന് ബസ് ഓടിച്ചത് കെഎസ്ആർടിസി നെടുങ്കണ്ടം ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവർ സുനിൽകുമാറും സഹായിയായെത്തിയത് കണ്ടക്ടർ ഹരിഷുമാണ്.
കെഎസ്ആര്‍ടിസി ശമ്പള കുടിശ്ശിക; വൗച്ചറുകളും കൂപ്പണും ആറാം തീയതിക്ക് മുമ്പ് നൽകണമെന്ന് ഹൈക്കോടതി
കെഎസ്ആർടിസിക്ക് ആശ്വാസം; ശമ്പള വിതരണത്തിന് 50 കോടി നല്‍കാമെന്ന് സര്‍ക്കാര്‍ സർക്കാർ ഹൈക്കോടതിയിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam