ഹരിപ്പാട് നിയന്ത്രണം തെറ്റിയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ഇടിച്ചത് നിരവധി വാഹനങ്ങളിൽ; യുവാവിന് ദാരുണന്ത്യം

Published : Apr 30, 2025, 10:30 PM IST
ഹരിപ്പാട് നിയന്ത്രണം തെറ്റിയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ഇടിച്ചത് നിരവധി വാഹനങ്ങളിൽ; യുവാവിന് ദാരുണന്ത്യം

Synopsis

നിരവധി പേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ കരുവാറ്റ കന്നുകാലി പാലത്തിന് സമീപം ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു അപകടം

ഹരിപ്പാട്: നിയന്ത്രണം തെറ്റിയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് വിവിധ വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണന്ത്യം. ബൈക്ക് യാത്രികനായ അമ്പലപ്പുഴ പുറക്കാട് വേലിക്കകം വീട്ടിൽ മുഹമ്മദ് അസ്ലം (25) ആണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ കരുവാറ്റ കന്നുകാലി പാലത്തിന് സമീപം ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു അപകടം. 

ഹരിപ്പാട് നിന്ന് തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ് നിയന്ത്രണം തെറ്റി എതിരെ വന്ന കാൽനടയാത്രക്കാരനെയും ഇരുചക്ര വാഹനങ്ങളിലും ഇടിച്ച ശേഷം പിക്കപ്പ് വാനിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് അസ്ലമിന്‍റെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി. പരിക്കേറ്റ കാൽനടയാത്രക്കാരൻ, സ്കൂട്ടർ യാത്രികൻ, പിക്കപ്പ് വാൻഡ്രൈവർ, കെഎസ്ആർടിസി ബസ് ഡ്രൈവർ, യാത്രക്കാർ എന്നിവർ വിവിധ ആശുപത്രിയിൽ ചികിത്സ തേടി. അസ്ലമിന്‍റെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്