
മാന്നാർ(ആലപ്പുഴ): കുട്ടമ്പേരൂരിൽ വാട്‌സാപ്പ് ഗ്രൂപ്പിലുണ്ടായ തർക്കം അക്രമത്തിൽ കലാശിച്ച സംഭവത്തിൽ മൂന്ന് പേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുട്ടമ്പേരൂർ സൂര്യാലയം വീട്ടിൽ കാർത്തികേയൻ (49) കുട്ടമ്പേരൂർ കൈപ്പനാലിൽ തെക്കേതിൽ പ്രവീൺ പി (39) കുട്ടമ്പേരൂർ വടക്കേ കളരിക്കൽ ഗിരീഷ് പി (37) എന്നിവരാണ് പിടിയിലായത്. രണ്ട് പ്രതികൾക്കെതിരെ വധശ്രമത്തിനും ഒരാൾക്കെതിരെ വീടുകയറി ആക്രമണം നടത്തിയതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
നവംബർ 14-ന് രാത്രിയായിരുന്നു സംഭവം. 'കുന്നത്തൂർ രാമു' എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ പ്രവീണും കാർത്തികേയനും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിന് വഴിവെച്ചത്. പ്രവീണിന്റെ സുഹൃത്താണ് അറസ്റ്റിലായ ഗിരീഷ്. സംഘർഷത്തെ തുടർന്ന് ഇരുകൂട്ടരും പൊലീസിൽ പരാതി നൽകിയിരുന്നു.
പരാതികളിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി വിഷ്ണു പ്രദീപ്, ചെങ്ങന്നൂർ ഡിവൈഎസ്‌പി അലക്സ് ബേബി എന്നിവർ മാന്നാർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ഇ അജീബിന് നിർദേശം നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതി നൽകിയ ഇരുകൂട്ടരും നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേർക്കുമെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam