ലോറിയിലെ വെളുത്തുള്ളി ചാക്കുകൾക്കിടയിൽ തിരുകി; പരിശോധനയിൽ കണ്ടെത്തിയത് പത്ത് ലക്ഷത്തിന്റെ മൊതല്!

Published : Sep 10, 2023, 08:29 AM IST
ലോറിയിലെ വെളുത്തുള്ളി ചാക്കുകൾക്കിടയിൽ തിരുകി; പരിശോധനയിൽ കണ്ടെത്തിയത് പത്ത് ലക്ഷത്തിന്റെ മൊതല്!

Synopsis

ലോറിയിലെ വെളുത്തിള്ളി ചാക്കുകൾക്കിടയിൽ തിരുകി, പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങളുടെ മൊതല്!

കൊല്ലം: കണ്ണനല്ലൂരിൽ 10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. പാങ്കോണം സ്വദേശി പൊടിമോനാണ് അറസ്റ്റിലായത്. വെളുത്തുള്ളി ചാക്കുകൾക്കിടയിൽ തിരുകിക്കൊണ്ടുവന്ന 50 ചാക്ക് പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്

വീട് വാടകയ്ക്കെടുത്ത് പുകയില ഉത്പന്നങ്ങൾ മൊത്തമായും ചില്ലറയായും വിൽക്കും. വിദ്യാർത്ഥികൾക്കുൾപ്പെടെ പുകയില ഉത്പന്നങ്ങൾ എത്തിച്ച് നൽകും. ഈ സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ പൊടിമോൻ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. 

തൃശൂരിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൊണ്ടുവന്ന വാഹനവും, വാഹനത്തിന് അകമ്പടി പോയ കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. വാഹനത്തിന്റെ ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. പിടിക്കപ്പെടാതിരിക്കാൻ പഴകിയ വെളുത്തുള്ളി നിറച്ച ചാക്കുകൾ മൂടിയിട്ടാണ് പുകയില ഉൽപ്പന്നങ്ങൾ കടത്തിയത്. പിടിയിലായ പൊടിമോൻ വാടകയ്ക്ക് എടുത്ത വീട് ഗോഡൗണാക്കിയാണ് പുകയില വിൽപ്പന. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

Read more: രാത്രി വീടിന്റെ ജനൽപാളികൾ തുറന്ന് കൈയിട്ട് മേശപ്പുറത്തെ ഫോണുകൾ എടുത്തു', ആലുവ കേസ് പ്രതിക്കെതിരെ കൂടുതൽ പരാതി

അതേസമയം, കോഴിക്കോട് മയക്കുമരുന്ന് വില്‍പ്പ  സംഘം സഞ്ചരിച്ച ആഡംബര കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. സംശയം തോന്നി നാട്ടുകാർ കാറിലുണ്ടാ യിരുന്നവരെ പൊക്കി, പൊലീസെത്തി പരിശോധിച്ചപ്പോള്‍ വാഹനത്തിൽ മയക്കുമരുന്ന്. ആവിലോറ പാറക്കണ്ടി മുക്കില്‍ ഇന്ന് പുലര്‍ച്ചെയാണ് മയക്കുമരുന്നുമായി ബെൻസ് കാറിലെത്തിയ സംഘം അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

താമരശ്ശേരി വെഴുപ്പൂര്‍ ചുണ്ടകുന്നുമ്മല്‍ അനുവിന്ദ്,  കത്തറമ്മൽ പുത്തൻപീടികയിൽ ഹബീബ് റഹ്മാൻ എന്നിവരാണ് പൊലീസ് പിടിയിലായത്.  ഹബീബ് റഹ്മാൻ പൊലീസ് വാഹനം പരിശോധിക്കുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി