
മലപ്പുറം: മലപ്പുറം കോട്ടക്കൽ പുത്തൂരിൽ ലോറി നിയന്ത്രണം വിട്ട് കെട്ടിടത്തിൽ ഇടിച്ച് കയറി ഒരാൾ മരിച്ചു. ലോറി ഡ്രൈവർ കോയമ്പത്തൂർ സ്വദേശി വിപിൻ ആണ് മരിച്ചത്. ലോറിക്കുള്ളിൽ കുടുങ്ങി കിടന്ന ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. പൊള്ളാച്ചിയിൽ നിന്നും പടക്കവുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
അതേസമയം, മലപ്പുറം വടപുറത്ത് ബസും ബൈക്കും കൂട്ടിയിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഒതായി സ്വദേശി മുഹമ്മദ് അഷ്‌റഫ് (35) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന അഷ്‌റഫിന്റെ ഭാര്യ റിൻസിയ, മക്കളായ ജന്ന ഫാത്തിമ, മിസ്‌ല ഫാത്തിമ എന്നിവർക്ക് പരിക്കറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂർ ഭാഗത്തേക്ക് പോവുകയായിരുന്ന അഷ്റഫ് സഞ്ചരിച്ച ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു.