ലോകനാർകാവിലെ ചിറയിൽ പോയത് 8 പവന്റെ മാല; കണ്ടെത്തുമെന്ന് നാട്ടുകാർക്ക് വാശി, 30 മണിക്കൂ‍ർ തിരച്ചിൽ; ഒടുവിൽ...

Published : Jun 13, 2024, 04:22 AM IST
ലോകനാർകാവിലെ ചിറയിൽ പോയത് 8 പവന്റെ മാല; കണ്ടെത്തുമെന്ന് നാട്ടുകാർക്ക് വാശി, 30 മണിക്കൂ‍ർ തിരച്ചിൽ; ഒടുവിൽ...

Synopsis

വാര്‍ത്ത പരന്നതോടെ ഇത്രയും വിലപിടിപ്പുള്ള മാല എങ്ങനെയും കണ്ടെത്തണമെന്ന തീരുമാനത്തില്‍ നാട്ടുകാരെത്തി. എന്നാല്‍ മുങ്ങല്‍ വിദഗ്ധരും അഗ്നിരക്ഷാസേനയും ഏറെ ശ്രമിച്ചിട്ടും മാല കണ്ടെത്താനായില്ല

കോഴിക്കോട്: തീര്‍ത്ഥയാത്ര ശുഭകരമായി അവസാനിക്കാനിരിക്കേയാണ് ആലുവ എടത്തല സ്വദേശി ശശികുമാറിന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടത്. കൊട്ടിയൂര്‍ സന്ദര്‍ശനം കഴിഞ്ഞ് ലോകനാര്‍ കാവിലെത്തി ചിറയില്‍ കുളിക്കുന്നതിനിടയിലാണ് എട്ട് പവന്‍ തൂക്കമുള്ള സ്വര്‍ണമാല നഷ്ടപ്പെട്ടത്. ഇതോടെ സന്തോഷമെല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാകുകയായിരുന്നു.

വാര്‍ത്ത പരന്നതോടെ ഇത്രയും വിലപിടിപ്പുള്ള മാല എങ്ങനെയും കണ്ടെത്തണമെന്ന തീരുമാനത്തില്‍ നാട്ടുകാരെത്തി. എന്നാല്‍ മുങ്ങല്‍ വിദഗ്ധരും അഗ്നിരക്ഷാസേനയും ഏറെ ശ്രമിച്ചിട്ടും മാല കണ്ടെത്താനായില്ല. പിന്നീട് ചിറയിലെ വെള്ളം വറ്റിക്കാം എന്ന തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു.

പൂത്തൂരില്‍ നിന്ന് വലിയ മൂന്ന് മോട്ടോറുകള്‍ എത്തിച്ച് പിന്നീട് വെള്ളം വറ്റിച്ചു. വെള്ളവും പായലും ചളിയുമെല്ലാം സമീപത്തെ തോട്ടിലേക്ക് ഒഴുക്കിവിട്ടായിരുന്നു ഇതിനുള്ള ശ്രമം. ഒടുവില്‍ 30 മണിക്കൂറിലേറെ നീണ്ട ഉദ്യമത്തിനൊടുവില്‍ ലോകനാര്‍കാവ് സ്വദേശി അനീഷിന് രാത്രി ഏഴുമണിയോടെ മാല ലഭിക്കുകയായിരുന്നു. അനീഷ് തന്നെ സ്വര്‍ണമാല ശശികുമാറിന് അണിയിച്ചു നല്‍കി.

വൈദ്യുതി ബിൽ വരുമ്പോൾ കുറവ് കണ്ടാൽ അത്ഭുതപ്പെടേണ്ട..! കാരണം വ്യക്തമാക്കി കെഎസ്ഇബി

അടിവസ്ത്രത്തിലും ബാഗിലുമായി ഒളിപ്പിച്ചിരുന്നത് 32.79 കിലോ സ്വർണം, വില 19.15 കോടി; രണ്ട് വനിതകൾ അറസ്റ്റിൽ

ഒറ്റ രൂപ കൊടുക്കല്ലേ..! കേരളത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന തട്ടിപ്പ്; പൊലീസിന്‍റെ മുന്നറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വരാപ്പുഴയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ; ബംഗലൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചു
ഇറച്ചികോഴി മാലിന്യങ്ങള്‍ വാഹനത്തിലെത്തിച്ചു, തെരുവ് നായകള്‍ക്ക് ഭക്ഷണമായി നല്കി, പരാതിയിൽ നടപടി, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി