Asianet News MalayalamAsianet News Malayalam

കനത്ത മഴ; മിന്നലേറ്റ് ഒരു കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു, ഒരാളുടെ മരണം വീട്ടുകാര്‍ നോക്കിനില്‍ക്കെ

കനത്ത മഴ പെയ്തതോടെ തിരികെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് മിന്നലേറ്റത്. ഇയാളെ രക്ഷിക്കാന്‍ വീട്ടുകാര്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സമാന രീതിയില്‍ അതേ ദിവസം അതേ നഗരത്തില്‍ തന്നെ സ്വദേശിയായ കുട്ടിയും മിന്നലേറ്റ് മരിച്ചു.

two died by lightning in Saudi
Author
Riyadh Saudi Arabia, First Published Aug 21, 2022, 6:51 PM IST

റിയാദ്: സൗദി അറേബ്യയില്‍ മിന്നലേറ്റ് രണ്ടു മരണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് കനത്ത മഴയാണ് പെയ്തത്. രണ്ട് വ്യത്യസ്ത സന്ദര്‍ഭങ്ങളിലാണ് രണ്ടുപേര്‍ മിന്നലേറ്റ് മരിച്ചത്. തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ ജിസാന്‍ പ്രവിശ്യയിലെ നഗരമായ സബ്യയിലാണ് യുവാവ് മിന്നലേറ്റ് മരിച്ചത്. വീട്ടുകാര്‍ നോക്കി നില്‍ക്കെയാണ് യുവാവിന്റെ മരണം സംഭവിച്ചത്. ആടുകളെ മേയ്ക്കാന്‍ വീടിന് പുറത്തുപോയതാണ് യുവാവ്.

കനത്ത മഴ പെയ്തതോടെ തിരികെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് മിന്നലേറ്റത്. ഇയാളെ രക്ഷിക്കാന്‍ വീട്ടുകാര്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സമാന രീതിയില്‍ അതേ ദിവസം അതേ നഗരത്തില്‍ തന്നെ സ്വദേശിയായ കുട്ടിയും മിന്നലേറ്റ് മരിച്ചു. ഈ മാസം ആദ്യം സൗദി പെണ്‍കുട്ടിക്കും സഹോദരിക്കും മിന്നലേറ്റിരുന്നു. ഇതില്‍ പെണ്‍കുട്ടി മരിക്കുകയും സഹോദരിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇടിയോട് കൂടിയ മഴയാണ് കഴിഞ്ഞ കുറച്ച് ദിവസഹങ്ങളായി സൗദിയില്‍ ലഭിക്കുന്നത്. പൊതുജനങ്ങള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്ന് സൗദി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  

നിയമലംഘനം; സൗദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 14,631 വിദേശികള്‍

സൗദിയിൽ വാഹനാപകടത്തില്‍ മലയാളി സഹോദരങ്ങൾ മരിച്ചു 

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടം. രണ്ട് മലയാളി സഹോദരങ്ങൾ മരിച്ചു. മലപ്പുറം വേങ്ങര വെട്ടുതോട് കാപ്പിൽ കുഞ്ഞുമുഹമ്മദ് ഹാജിയുടെ മക്കളായ ജബ്ബാർ (44,) റഫീഖ്(41) എന്നിവർ മരിച്ചത്. സൗദി അറേബ്യയിലെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ജിസാന് സമീപം ബെയ്ശ് മസ്‌ലിയയിലാണ് അപകടം ഉണ്ടായത്.

സൗദി അറേബ്യയില്‍ അനധികൃതമായി പിരിച്ചുവിടപ്പെട്ട ജീവനക്കാരന് ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ വിധി

ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഇരുവരും ജിദ്ദയിൽനിന്ന് ജിസാനിലേക്ക് പച്ചക്കറി എടുക്കുന്നതിന് വാഹനത്തിൽ പോകുന്നതിനിടെയായിരുന്നു അപകടം. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും രണ്ട് പേരുടെയും മരണം സംഭവിച്ചിരുന്നു. ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സംഭവം അറിഞ്ഞ് ഇവരുടെ ബന്ധുക്കള്‍ ജിദ്ദയില്‍ നിന്ന് ജിസാനിലേക്ക് പോയിട്ടുണ്ട്. തുടര്‍ നിയമ നടപടികൾക്ക് കെ.എം.സി.സി നേതാവ് ഹാരിസ് കല്ലായി നേതൃത്വം നൽകുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios