
ഇടുക്കി: അടിമാലിയിൽ കഞ്ചാവ് ലഹരിയില്‍ രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. പെട്രോൾ ഒഴിച്ച് തീ കൊളുത്തി നടത്തിയ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചാറ്റുപാറ ചുണ്ടേക്കാട്ടിൽ സുധീഷ് (കുഞ്ഞികണ്ണൻ - 23), പതിനാലാം മൈൽ സ്വദേശി ആൽബിൻ ആന്റണി (20), ചാറ്റുപാറകുടി സുധി നാഗൻ (21), മുരുഗൻ, ഷിയാസ്, ജസ്റ്റിൻ എന്നിവർക്കാണ് പരിക്കേറ്റത്. സുധീഷിന്‍റെ നില ഗുരുതരമാണ്.
വെള്ളിയാഴ്ച രാത്രി 11.30 യോടെയാണ് ആക്രമണം നടന്നത്. അടിമാലി ടൗണിൽ വെച്ച് വാക്കുതർക്കത്തിൽ ഏർപ്പെട്ട സംഘം ചാറ്റുപാറയിൽ എത്തി ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനിടെ വീണ്ടും ജാതി പേരുൾപ്പടെ പറഞ്ഞു വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തര്‍ക്കം രൂക്ഷമായതോടെ സംഘർഷത്തിലേക്ക് പോവുകയായിരുന്നു. വാക്കേറ്റത്തിനിടെ പ്രകോപിതനായ സംഘത്തിലുള്ള ഷിയാസ് കയ്യിൽ കരുതിയിരുന്ന പെട്രോൾ നിറച്ച കുപ്പി സുധീഷിന് നേരെ എറിഞ്ഞു തീ കൊളുത്തുകയായിരുന്നു.
ആക്രമണത്തിൽ സുധീഷിനു അറുപതു ശതമാനം പൊള്ളലേറ്റു. ഗുരുതരമായി പരിക്കേറ്റ സുധീഷ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന സുധിക്കും ആൽബിനും സാരമായി പൊള്ളലേറ്റിരുന്നു. പെട്രോൾ ഒഴിക്കുന്നതിനിടെ ഷിയാസിനും പൊള്ളലേറ്റു. ഷിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ തേനിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പൊലീസ് പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam