ക്ലാസിലിരുന്ന് ഉറങ്ങിയ കുട്ടിയോട് സ്കൂളിലെ അധ്യപകർ കാര്യങ്ങൾ തിരക്കിയതോടെയാണ് മദ്രസാ അധ്യാപകന്‍റെ പീഡനം പുറംലോകമറിഞ്ഞത്

പാലക്കാട്: പോക്സോ കേസിൽ ഒറ്റപ്പാലം സ്വദേശിയായ മദ്രസാ അധ്യാപകന് 53 വർഷം കഠിന തടവ് ശിക്ഷ ലഭിച്ചപ്പോൾ ഈ കേസിൽ നിർണായകമായത് കുട്ടിയുടെ സ്കൂളിലെ അധ്യാപകരുടെ ഇടപെടലാണ്. ക്ലാസിലിരുന്ന് ഉറങ്ങിയ കുട്ടിയോട് സ്കൂളിലെ അധ്യപകർ കാര്യങ്ങൾ തിരക്കിയതോടെയാണ് മദ്രസാ അധ്യാപകന്‍റെ പീഡനം പുറംലോകമറിഞ്ഞത്. അധ്യാപകർ സംഭവം സ്കൂൾ അധികൃതരെയും വീട്ടുകാരെയും മറ്റും അറിയിച്ചതോടെയാണ് പൊലീസിൽ പരാതി എത്തിയത്. അന്വേഷണത്തിനും വിചാരണക്കും ഒടുവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ ഒറ്റപ്പാലം സ്വദേശി സിദ്ധിക്ക് ബാകവി (43) ക്ക് 53 വർഷം കഠിന തടവും 60000 രൂപ പിഴയുമാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ലിഷ എസ് വിധിച്ചത്.

കൊച്ചിയിൽ 'ഓപ്പറേഷൻ ഡാർക്ക് ഹണ്ട്'; 'ഡ്രാക്കുള' സുരേഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു

സംഭവം ഇങ്ങനെ

2019 ജനുവരി മാസം മുതലാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഒറ്റപ്പാലം സ്വദേശിയായ മദ്രസാ അധ്യപകൻ സിദ്ധിക്ക് ബാകവി പീഡിപ്പിച്ചുവന്നത്. പഴുന്നാനയിലും പന്നിത്തടത്തെ മദ്രസയിലും വച്ച് പലതവണ ഇയാൾ കുട്ടിയെ ലൈംഗിക പീഡനം നടത്തിയിരുന്നു. രാത്രി വൈകിയും പലപ്പോഴും കുട്ടിയെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു. പീഡനത്തിന് ഇരയായ ആൺകുട്ടി സ്കൂളിൽ ക്ലാസ് സമയത്ത് ഉറങ്ങുന്നത് അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ അധ്യാപകർ കുട്ടിയോടെ കാര്യങ്ങൾ തിരക്കി. അപ്പോഴാണ് കുട്ടി, മദ്രസ അധ്യാപകന്‍റെ പീഡനം വെളിപ്പെടുത്തിയത്. രാത്രി വൈകിയും പീഡനത്തിന് ഇരയായെന്ന് കുട്ടി സ്കൂളിലെ അധ്യാപകരോട് പറഞ്ഞു. ഇതോടെയാണ് മദ്രസാ അധ്യാപകനെതിരെ പൊലീസിൽ പരാതി എത്തിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എസ് ബിനോയ് ആണ് കേസിൽ ഹാജരായത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ലിഷ എസ് ആണ് ശിക്ഷ വിധിച്ചത്.

YouTube video player