മ്യൂസിയത്ത് നിന്ന് കാറ് മോഷ്ടിച്ചു, ആ കാറിൽ കറങ്ങി വീണ്ടും മോഷണം, ഒടുവിൽ ബൈക്ക് കളവ് കേസിൽ സിസിടിവി കുടുക്കി

By Web TeamFirst Published Mar 21, 2023, 8:19 PM IST
Highlights

ചെങ്കവിള അയിര സ്വദേശിയായ ശംഭു എന്ന് വിളിക്കുന്ന സുമേഷ് ആണ് പിടിയിലായത്

തിരുവനന്തപുരം: മോഷ്ടിച്ച കാറിൽ എത്തി വീടിന് മുന്നിൽ വെച്ചിരുന്ന മോട്ടോർ സൈക്കിളുമായി കടന്ന കേസിൽ ഒരാൾ പിടിയിൽ. ചെങ്കവിള അയിര സ്വദേശിയായ ശംഭു എന്ന് വിളിക്കുന്ന സുമേഷ് ആണ് പിടിയിലായത്. ഇക്കഴിഞ്ഞ 19 ന് ഉച്ചയ്ക്ക് പാറശ്ശാല ചെങ്കവിള അയിര സ്വദേശി സജീവിന്‍റെ വീട്ടിന് മുന്നിൽ വെച്ചിരുന്ന മോട്ടോർ സൈക്കിൾ മോഷണം പോയ കേസിലാണ് സുമേഷിനെ പൊലീസ് പിടികൂടിയത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന ആൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

മ്യൂസിയം ജവഹർ നഗറിൽ നിന്നും മോഷ്ടിച്ച കാറിൽ എത്തിയാണ് ബൈക്കുമായി കടന്നത് എന്ന് പൊഴിയൂർ പൊലീസ് പറഞ്ഞു. സംഭവ ശേഷം സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പൊഴിയൂർ ഇൻസ്പെക്ടർ റ്റി സതികുമാർ, സബ് ഇൻസ്പെക്ടർ സജികുമാർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കോളേജിന് മുന്നിൽ അപകടം, നിയമ വിദ്യാർഥിയായ ഡിവൈഎഫ്ഐ നേതാവിന് ദാരുണാന്ത്യം; കണ്ണീരണിഞ്ഞ് നാട്

അതേസമയം പാലക്കാട് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത കല്‍മണ്ഡപത്ത് പട്ടാപ്പകൽ വീട്ടമ്മയെ കെട്ടിയിട്ട് 57 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒന്നരലക്ഷം രൂപയും കവര്‍ന്ന കേസിൽ മുഖ്യ പ്രതികൾ അറസ്റ്റിലായി എന്നതാണ്. പുതുനഗരം സ്വദേശികളായ തൗഫീഖ്, വിമൽ, ബഷീറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. വീട്ടുടമസ്ഥന്‍റെ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരനായ തൗഫീഖാണ് കവർച്ചയുടെ മുഖ്യ സൂത്രധാരൻ. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ്  കേസിന് ആസ്പദമായ സംഭവം നടന്നത്. മൂന്ന് പേര്‍ ഓട്ടോറിക്ഷയിൽ പ്രതിഭാനഗര്‍ സെക്കന്റ് സ്ട്രീറ്റിലെ അന്‍സാരിയുടെ വീട്ടിലെത്തിയ ശേഷം വെളളം ആവശ്യപ്പെട്ട് അകത്തേക്ക് കയറി ഷെഫീനയെ ആക്രമിക്കുകയായിരുന്നു. ഷെഫീനയെ കെട്ടിയിട്ട ശേഷം വീട്ടിലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു. കവര്‍ച്ചക്ക് ശേഷം വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലാണ് സ്ഥലം വിട്ടത്.. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

click me!