
എറണാകുളം: കാലടിയിൽ വെള്ളം ചോദിച്ചെത്തി വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞയാൾ പിടിയിൽ. കിടങ്ങൂർ ഗാന്ധിക്കവലയിൽ വാടകയ്ക്ക് താമസിക്കുന്ന മറ്റൂർ കോളേജിന് സമീപം പയ്യപ്പിള്ളി വീട്ടിൽ മനു (30) വിനെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. പുളിയനം ഹൈസ്കൂളിന് സമീപമുള്ള വൃദ്ധയുടെ ഒന്നരപ്പവൻ തൂക്കമുള്ള മാലയാണ് പൊട്ടിച്ചത്. 10 ന് ഉച്ചയക്ക് ഒരു മണിയ്ക്ക് ഹെൽമറ്റ് ധരിച്ച് ബൈക്കിൽ വന്ന് വീടിൻെറ മുറ്റത്ത് എത്തി വെള്ളം ചോദിക്കുകയും വെള്ളം എടുക്കാൻ തിരിഞ്ഞ സമയം കഴുത്തിൽ കിടന്നിരുന്ന മാലപൊട്ടിച്ച് വന്നിരുന്ന ബൈക്കിൽ കടന്നു കളയുകയുമായിരുന്നു. ആലുവ ഡി വൈ എസ് പി ടി ആർ രാജേഷിൻ്റെ നേത്രത്വത്തിൽ പ്രത്യേകം ടീം രൂപികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വില്പന നടത്തിയ കാലടിയിലെ ജ്വല്ലറിയിൽ നിന്ന് പൊട്ടിച്ച മാല കണ്ടെടുത്തു.