
കാസർകോട്: പത്തനംതിട്ട ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോസ്ദുർഗ് പൊലീസിനെ കബളിപ്പിച്ചയാൾ പിടിയിൽ. തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി ഷംനാദ് ഷൗക്കത്താണ് പിടിയിലായത്. തന്റെ വാഹനം കേടായെന്ന് ഇയാൾ ഫോൺ വിളിച്ചു പറഞ്ഞതിനെ തുടർന്ന് പൊലീസ് വാഹനത്തിൽ ഹോട്ടലിൽ എത്തിക്കുകയായിരുന്നു. ഭീഷണിയുള്ള ജഡ്ജി ആണെന്ന് പറഞ്ഞതിനെ തുടർന്ന് പൊലീസ് സുരക്ഷയും ഏർപ്പെടുത്തി. പിന്നീട് പുലർച്ചെ കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനിൽ കൊണ്ട് വിട്ടു. പൊലീസിന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്.
ഇന്നലെ രാത്രി പത്തനംതിട്ട ജഡ്ജിയാണെന്നും വാഹനം കേടായെന്നും പറഞ്ഞാണ് നീലേശ്വരം പൊലീസ് സ്റ്റേഷനിലെക്ക് ഫോണ്‍ കോള്‍ എത്തുന്നത്. നീലേശ്വരം പൊലീസ് വിവരം കാഞ്ഞങ്ങാട് സ്റ്റേഷനില്‍ അറിയിക്കുകയും തുടര്‍ന്ന് പൊലീസെത്തി ഇയാളെ ഹോട്ടലിൽ എത്തിക്കുകയും ചെയ്തു. ഭീഷണിയുള്ള ജഡ്ജി ആണെന്ന് പറഞ്ഞതിനെ തുടർന്ന് ഹോട്ടലില്‍ പൊലീസ് സുരക്ഷയും ഏർപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനിൽ എത്തിക്കുകയും പിന്നീട് സംശയം തോന്നിയ പൊലീസ് ഐഡി കാര്‍ഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കള്ളി വെളിച്ചതായത്. സബ് കളക്ടര്‍ ചമഞ്ഞാണ് ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തതെന്നും അവിടെ പണം നല്‍കിയില്ലെന്നും പീന്നീട് നടത്തിയ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. ആള്‍മാറാട്ടം ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ടെന്നും പൊലീസ് പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam