
മലപ്പുറം: ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാരൻ പിന്തുടര്‍ന്ന് പിടികൂടി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചങ്ങരംകുളത്ത് തിയറ്റര്‍ ജീവനക്കാരനായ കക്കിടിപ്പുറം സ്വദേശി അശോകനാണ് (45) പരിക്കേറ്റത്.
സംസ്ഥാന പാതയില്‍ ചങ്ങരംകുളം സ്വകാര്യ ആശുപത്രിക്ക് സമീപത്ത് തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് അപകടം നടന്നത്. ചങ്ങരംകുളം ടൗണിൽ നിന്ന് തൃശൂര്‍ റോഡിലേക്ക് അമിത വേഗത്തില്‍ വന്ന കാര്‍ അശോകന്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ച് നിര്‍ത്താതെ പോവുകയായിരുന്നു. സംഭവം കണ്ടുനിന്ന യുവാവ് ഉടൻ തൻ്റെ കാറിൽ പിന്തുടർന്നു. അപകട സ്ഥലത്ത് നിന്ന് അര കിലോമീറ്റർ ദൂരെ വച്ച് അപകടം വരുത്തിയ കാര്‍ തടഞ്ഞിട്ടു. തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ ചങ്ങരംകുളം പൊലീസ് നാട്ടിക സ്വദേശിയായ യുവാവിനെയും കാറും കസ്റ്റഡിയിലെടുത്തു. കാര്‍ ഓടിച്ചിരുന്ന യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam