പള്ളിയില്‍ നിന്നും മടങ്ങി വരുമ്പോള്‍ ഭാര്യയുടെയും കുഞ്ഞിന്‍റെയും കണ്‍മുന്നില്‍ ഗൃഹനാഥന്‍ കാറിടിച്ച് മരിച്ചു

Published : Feb 07, 2020, 08:22 AM ISTUpdated : Feb 07, 2020, 08:23 AM IST
പള്ളിയില്‍ നിന്നും മടങ്ങി വരുമ്പോള്‍ ഭാര്യയുടെയും കുഞ്ഞിന്‍റെയും കണ്‍മുന്നില്‍ ഗൃഹനാഥന്‍ കാറിടിച്ച് മരിച്ചു

Synopsis

ഭാര്യയുടെയും കുഞ്ഞിന്‍റെയും കണ്‍മുന്നില്‍ ഗൃഹനാഥന്‍ കാറിടിച്ച് മരിച്ചു. 

കഴക്കൂട്ടം: ഭാര്യയുടെയും കുഞ്ഞിന്‍റെയും മുമ്പില്‍ ഗൃഹനാഥന്‍ കാറിടിച്ച് മരിച്ചു. ദേശീയപാതയില്‍ കഴക്കൂട്ടത്ത് പോത്തന്‍കോട് ബ്ലോക്ക് ഓഫീസിന് സമീപമായിരുന്നു സംഭവം. ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ബീമാപള്ളിയില്‍ പോയി മടങ്ങി വരികയായിരുന്നു.

ഇന്ദിരാജി നഗര്‍ പ്ലാവറക്കോണത്ത് വീട്ടില്‍ ഫസലുദ്ദീന്‍(56)ആണ് മരിച്ചത്. കാര്യവട്ടത്ത് കുരിശ്ശടി ജംഗ്ഷനില്‍ എഞ്ചീനീയറിങ് വര്‍ക്ക് ഷോപ്പ് നടത്തുകയായിരുന്നു ഫസലുദ്ദീന്‍. പള്ളിയില്‍ പോയി തിരിച്ചു വരുന്ന വഴി ഭാര്യയെയും നാലു വയസ്സുള്ള മകനെയും ബൈക്കിന് സമീപം നിര്‍ത്തി റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു ഫസലുദ്ദീനെ കാറിടിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുന്നിതിനിടെ മരിച്ചു. 

Read More: ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്