പുനലൂരിൽ ട്രെയിൻ തട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

Published : Aug 07, 2026, 12:13 PM ISTUpdated : Aug 07, 2026, 01:54 PM IST
Punalur Train Accident Death

Synopsis

കൊല്ലം പുനലൂരിൽ ട്രെയിൻ തട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. പുനലൂർ പത്തേക്കർ ചേരിക്കോണം സ്വദേശി അജി ആണ് മരിച്ചത്. കൊല്ലം - ചെങ്കോട്ട റെയിൽപാതയിൽ വെച്ചാണ് അജിയെ തട്ടിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കൊല്ലം: കൊല്ലം - ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുനലൂർ പത്തേക്കർ ചേരിക്കോണം ഇട്ടിവിള വീട്ടിൽ അജി (39) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്.

കഴിഞ്ഞ ദിവസം രാത്രി പുനലൂർ പത്തേക്കർ ഭാഗത്ത് വെച്ചാണ് പുനലൂരിൽനിന്ന് കൊല്ലത്തേക്ക് പോയ മെമു ട്രെയിൻ അജിയെ തട്ടിയത്. കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ് പാളത്തിന് സമീപം കിടന്ന അജിയെ പ്രദേശവാസികൾ ആദ്യം പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പികുകയുമായിരുന്നു.

പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സന്ധ്യയാണ് ഭാര്യ. ആറ് മക്കളുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഞ്ചേരിയിൽ വീടിനകത്തേക്ക് കാട്ടുപന്നി ഓടിക്കയറി, രണ്ടരവയസ്സുകാരി രക്ഷപ്പെട്ടത് തലനാരിഴക്ക്; പന്നിയെ വെടിവെച്ച് കൊന്നു
തൃശൂരിൽ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ ഡ്യൂട്ടിക്കിടയില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു