
ആലപ്പുഴ: വായുവില്‍ കൂടി പകരുന്ന ഇന്‍ഫ്ളുവന്‍സ, വൈറല്‍ പനി എന്നിവ വ്യാപകമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രതിരോധശീലങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസര്‍. കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങി മറ്റു രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
ജോലിസംബന്ധമായും മറ്റ് ആവശ്യങ്ങള്‍ക്കും പുറത്തുപോയി മടങ്ങിയെത്തുന്നവര്‍ വീട്ടിലെത്തിയാല്‍ ഉടന്‍ കുളിക്കുക, കിടപ്പു രോഗികളും പ്രായമായവരുമായി അടുത്തിടപഴകാതിരിക്കുക, പൊതു സ്ഥലങ്ങളില്‍ എല്ലായ്പ്പോഴും മാസ്‌ക് ധരിക്കുക, മൂക്കും വായും മൂടുന്ന വിധം മാസ്‌ക് ശരിയായി ധരിക്കേണ്ടതാണ്, ചുമക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും മാസ്‌ക് താഴ്ത്തരുത്, പൊതുനിരത്തിലും പൊതുസ്ഥലങ്ങളിലും തുപ്പരുത്, കൈകളുടെ ശുചിത്വം ഉറപ്പാക്കുക, കൈകള്‍ ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസര്‍ പുരട്ടുകയോ ചെയ്യുക, ആള്‍ക്കൂട്ടത്തില്‍ പോകുന്നതും വായു സഞ്ചാരം കുറഞ്ഞ മുറികളില്‍ ഇടങ്ങളില്‍ സമയം ചെലവിടുന്നതും പരമാവധി ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ പനി പടരുന്നത് തടയാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു
പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല. ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓഫീസുകള്‍ മറ്റു തൊഴില്‍ സ്ഥാപനങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നത് ഒഴിവാക്കണം. ഇത്തരം സാഹചര്യങ്ങളില്‍ മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കണം. ഇന്‍ഫ്ളുവന്‍സ പോലെയുള്ള പകര്‍ച്ചപ്പനികള്‍ പ്രതിരോധിക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും ശുചിത്വ ശീലങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പൊതുസ്ഥലങ്ങളില്‍ തുപ്പരുത്.
തുമ്മുമ്പോഴും ചീറ്റുമ്പോഴും മൂക്കും വായും തൂവാല കൊണ്ടോ ടിഷ്യൂ ഉപയോഗിച്ചോ മറയ്ക്കുക.
കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക/സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുക.
മൂക്ക് വൃത്തിയാക്കിയ ശേഷം ഉറപ്പായും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.
ഉപയോഗശൂന്യമായ ടിഷ്യു വലിച്ചെറിയരുത്.
രോഗമുള്ളപ്പോള്‍ ഉപയോഗിക്കുന്ന തൂവാലയും മറ്റും മറ്റുള്ളവര്‍ കൈകാര്യം ചെയ്യാനിടയുള്ള ഇടങ്ങളില്‍ വയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
രോഗാണുക്കളുഉള്ള സ്രവങ്ങള്‍ പുരണ്ട വസ്തുക്കളും രോഗവ്യാപനത്തിനിടയാക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam