ടോർച്ച് വെളിച്ചത്തിൽ കള്ളൻ്റെ പരിശോധന, ഞെട്ടിയുണർന്ന ഗൃഹനാഥൻ അലറിവിളിച്ചു; മൽപ്പിടുത്തത്തിൽ തലയ്ക്ക് പരിക്ക്

Published : Jun 04, 2026, 12:35 PM IST
Haripad House Theft

Synopsis

ആലപ്പുഴയിലെ ഹരിപ്പാട് കള്ളനെ പിടികൂടാൻ ശ്രമിച്ച ഗൃഹനാഥന് പരിക്കേറ്റു. ഹരിപ്പാട് നഗരസഭ പത്താം വാർഡ് പിലാപ്പുഴ തട്ടക്കാട്ട് ശിവ മാധവത്തിൽ സതീഷ് കുമാറിനാണ് തലയ്ക്ക് പരിക്കേറ്റത്. മോഷ്ടാവുമായുള്ള മൽപ്പിടുത്തത്തിലാണ് സംഭവം. 

ഹരിപ്പാട്: ആലപ്പുഴയിലെ ഹരിപ്പാട് നഗരസഭാ പരിധിയിൽ കള്ളന്മാരുടെ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഹരിപ്പാട് ടൗണിന്റെ വിവിധ പ്രദേശങ്ങളിൽ നടന്ന മോഷണശ്രമങ്ങൾക്കിടെ കള്ളനെ പിടികൂടാൻ ശ്രമിച്ച ഗൃഹനാഥന് തലയ്ക്ക് പരിക്കേറ്റു. ഹരിപ്പാട് നഗരസഭ പത്താം വാർഡ് പിലാപ്പുഴ തട്ടക്കാട്ട് ശിവ മാധവത്തിൽ സതീഷ് കുമാറിനാണ് മോഷ്ടാവുമായുള്ള മൽപ്പിടുത്തത്തിൽ പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ മൂന്നോടെ സതീഷ് കുമാറിന്റെ വീടിന്റെ അടുക്കള വാതിലിന്റെ പൂട്ടുകൾ കമ്പിപ്പാരകൊണ്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്.കിടപ്പുമുറിയിലെത്തിയ മോഷ്ടാവ് മൊബൈൽ ഫോണിന്റെ ടോർച്ച് തെളിച്ച് പരിശോധന നടത്തുന്നതിനിടെ ഞെട്ടിയുണർന്ന സതീഷ് കുമാർ അലറിവിളിക്കുകയായിരുന്നു. പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കള്ളനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് സതീഷ് കുമാറിന് മർദനമേറ്റത്.

ശബ്ദം കേട്ട് വീട്ടുകാരും നാട്ടുകാരും ഉണർന്നതോടെ മോഷ്ടാവ് ഇരുട്ടിൽ മറഞ്ഞു. സതീഷ് കുമാറിന്റെ വീടിനു പുറമേ സമീപത്തുള്ള മറ്റ് നാല് വീടുകളിലും പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ആറാം വാർഡിലെ പല വീടുകളിലും ഇതേദിവസം മോഷണശ്രമം നടന്നു. ഒരു വീട്ടിൽനിന്ന് മൊബൈൽ ഫോൺ കവർന്നതൊഴിച്ചാൽ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

വിവരമറിഞ്ഞ് ഹരിപ്പാട് പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. സമീപത്തെ സിസിടിവി ക്യാമറകളിൽനിന്ന് മുഖംമൂടി ധരിച്ച് കൈയിൽ കമ്പിപ്പാരയുമായി പോകുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മുഖം പൂർണമായി മറച്ചിരിക്കുന്നതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

97 ലക്ഷം രൂപ മുടക്കി പണിത എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ്, ഒറ്റ മഴക്ക് വെള്ളക്കെട്ട്; കളിവഞ്ചി ഇറക്കി സിപിഎം ഭരണ സമതിക്കെതിരെ പ്രതിഷേധം
വിജു സുരേഷ് സീരിയൽ കില്ലറോ? മൊബൈൽ ഫോൺ ഉപയോഗിക്കില്ല, ലിഫ്റ്റ് ചോദിച്ച് യാത്ര, കൊല്ലത്തെ കൊലപാതത്തിലെ അന്വേഷണമെത്തുന്നത് മറ്റ് കൊലക്കേസുകളിലേക്ക് ?