ഒരാൾ പതുങ്ങിയെത്തി, പിന്നാലെ തീപിടിത്തം; എടപ്പെട്ടിയിൽ ആക്രികടയ്ക്ക് തീവെച്ചയാളുടെ സിസിടിവി ദൃശ്യം പുറത്ത്

Published : Jan 17, 2024, 09:25 AM ISTUpdated : Jan 17, 2024, 01:14 PM IST
ഒരാൾ പതുങ്ങിയെത്തി, പിന്നാലെ തീപിടിത്തം; എടപ്പെട്ടിയിൽ ആക്രികടയ്ക്ക് തീവെച്ചയാളുടെ സിസിടിവി ദൃശ്യം പുറത്ത്

Synopsis

ആക്രിക്കടക്ക് കരുതിക്കൂട്ടി ഒരാള്‍ തീയിടുകയായിരുന്നു എന്നത് തോന്നിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.

കൽപ്പറ്റ: വയനാട് കൽപ്പറ്റ എടപ്പെട്ടിയിൽ ആക്രി കടയിലുണ്ടായ തീപിടുത്തം  ആസൂത്രിതമെന്ന് പൊലീസ്. ഒരാൾ ആക്രിക്കടയ്ക്ക്   തീവെയ്ക്കുന്ന  സിസിടിവി ദൃശ്യം പുറത്തായി. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. ആളപായം ഇല്ലെങ്കിലും കട പൂര്‍ണമായി കത്തിനശിച്ചു. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. സംഭവത്തിൽ കൽപ്പറ്റ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.  

ആക്രിക്കടക്ക് കരുതിക്കൂട്ടി ഒരാള്‍ തീയിടുകയായിരുന്നു എന്നത് തോന്നിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ആക്രി കടക്ക് സമീപത്തെ സി.സി.ടി.വി ക്യാമറയില്‍ ഒരാള്‍ നടന്നുവെന്ന് തീയിടുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പതുക്കെ ഒരാൾ അടുത്തെത്തുന്നതും പിന്നാലെ തീ പടരുന്നതും വീഡിയോയിലുണ്ട്. തീയിട്ട ശേഷം ഇയാള്‍ ഓടിപ്പോവുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി കടയുടമ പറഞ്ഞു.

Read More : ലോകത്തിലെ 'ഏറ്റവും മികച്ച വിദ്യാർഥി'കളുടെ പട്ടികയിൽ ഇന്ത്യൻ വംശജയായ 9 വയസ്സുകാരിയും, അഭിമാന നേട്ടം!

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ