ഡോക്ടർക്ക് നേരെ കത്തി വീശി, ചോദിച്ച മരുന്ന് എഴുതി വാങ്ങി യുവാവ്; സംഭവം പൊന്നാനി താലൂക്ക് ആശുപത്രിയിൽ

Published : Sep 26, 2024, 03:00 PM IST
ഡോക്ടർക്ക് നേരെ കത്തി വീശി, ചോദിച്ച മരുന്ന് എഴുതി വാങ്ങി യുവാവ്; സംഭവം പൊന്നാനി താലൂക്ക് ആശുപത്രിയിൽ

Synopsis

ആശുപത്രിയിൽ നിന്ന് ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. യുവാവിനെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു

മലപ്പുറം: പൊന്നാനി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ കത്തി വീശി ഭീഷണിപ്പെടുത്തി യുവാവ്. അമിത ശേഷിയുള്ള മയക്ക് ഗുളിക  ആവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയിൽ എത്തിയത്. എന്നാൽ ഡോക്ടർ മരുന്ന് എഴുതി നൽകിയില്ല. ഇതോടെ മടങ്ങി പോയ യുവാവ് പിന്നാലെ വീണ്ടും എത്തി ഡോക്ടറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മരുന്ന് എഴുതിച്ചു. സംഭവത്തിൽ ഡോക്ടർ പൊലീസിൽ പരാതി നൽകി. ചൊവ്വാഴ്‌ചയാണ് സംഭവം നടന്നത്. ആശുപത്രിയിൽ നിന്ന് ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. യുവാവിനെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്