
മലപ്പുറം: വര്‍ക് ഷോപ്പുകളും ക്വാറികളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തലവന്‍ പിടിയില്‍. വെങ്ങാട് കൂത്തല കുന്നത്ത് മുഹമ്മദ് റഫീഖി (42)നെയാണ് കൊളത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പടപ്പറമ്പ്, പുളിവെട്ടി എന്നിവിടങ്ങളിലെ ഇന്‍ഡസ്ട്രീസ് കൊളത്തൂര്‍, ചെറുകുളമ്പ് ഭാഗത്തെ വര്‍ക് ഷോപ്പുകള്‍ പാങ്ങ് പൂക്കോട്, പാങ്ങ് നിരപ്പ് പ്രദേശത്തെ ചെങ്കല്‍ ക്വാറികള്‍ പാങ്ങ് നിരപ്പിലെ ഗോഡൗണ്‍ എന്നിവിടങ്ങളില്‍ നിന്നാണ് മോഷണം നടത്തിയത്.
ഗിയര്‍ ബോക്‌സുകള്‍, എന്‍ജിന്‍ ഹെഡ്, എന്‍ജിന്‍ ക്രാങ്ക്, വാള്‍ ഷാഫ്റ്റ്, ഇരുമ്പ് റെയില്‍, ഇരുമ്പ് ഷീറ്റുകള്‍, മെഷീന്‍ കട്ടകള്‍, മെറ്റല്‍ സ്‌ക്രാപ്പുകള്‍ തുടങ്ങിയവയാണ് മോഷ്ടിച്ചത്. ഇവ സംഘം ചേര്‍ന്ന് രാത്രികാലങ്ങളില്‍ വാഹനം ഉപയോഗിച്ച് കടത്തിക്കൊണ്ടുപോയി വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍. വളാഞ്ചേരി പൊലീസും പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതി വിറ്റ മോഷണ മുതലുകള്‍ അന്വേഷണത്തില്‍ കണ്ടെടുത്തു.
കൊളത്തൂര്‍ സി ഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ ടി കെ ഹരിദാസ്, കെ പി ചന്ദ്രന്‍, അബ്ദുന്നാസര്‍, എന്‍ പി മണി, എം ശിവദാസന്‍, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്മാരായ ബിജു പള്ളിയാലില്‍, അയ്യൂബ് മങ്കട, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിജേഷ്, വിപിന്‍ ചന്ദ്രന്‍, കബീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More : ഒന്നാം സമ്മാനത്തിന്‍റെ ഭാഗ്യക്കുറി, തട്ടിയെടുക്കാൻ മാസ്റ്റർപ്ലാൻ; സംഘം എത്തിയത് ബാങ്ക് ജീവനക്കാരായി, പക്ഷേ!
അതേസമയം മഞ്ചേശ്വരത്ത് വീട്ടില്‍ 8 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവും മോഷണം പോയി. വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയത്താണ് മോഷണം നടന്നത്. മഞ്ചേശ്വരം പൊസോട്ടെ റസാഖിന്‍റെ വീട്ടിലാണ് ഞായറാഴ്ച രാത്രി കള്ളന്‍ കയറിയത്. കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വര്‍ണ്ണാഭരണങ്ങളും പണവും കവർന്നു.
അടുക്കള ഭാഗത്തെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. വീട്ടിലുണ്ടായിരുന്നവര്‍ മംഗലപുരത്തെ ആശുപത്രിയിലേക്ക് പോയ സമയത്താണ് മോഷണം. വൈകീട്ട് ഏഴിന് ആശുപത്രിയിലേക്ക് പോയ വീട്ടുകാര്‍ രാത്രി പത്തരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.