
കണ്ണൂർ : കാഞ്ഞിരക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ മാവോയിസ്റ്റ് കീഴടങ്ങി. ചിക്മഗളൂരു സ്വദേശി സുരേഷാണ് കീഴടങ്ങിയത്. മാവോയിസ്റ്റ് ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്ന് തിരിച്ചറിഞ്ഞാണ് കീഴടങ്ങുന്നതെന്ന് സുരേഷ് വ്യക്തമാക്കി. 23 വർഷം മാവോയിസ്റ്റായി പ്രവർത്തിച്ചിട്ടും ഒന്നും ചെയ്യാൻ സാധിച്ചില്ല. മാവോയിസ്റ്റ് സംഘത്തിൽ നിരവധി മലയാളികൾ ഉണ്ട്. സ്ത്രീകളും സംഘത്തിലുണ്ട്. കാട്ടിൽ വെച്ച് ആന കുത്തിയതോടെയാണ് തനിക്ക് പരിക്കേറ്റതെന്നും കീഴടങ്ങാൻ നേരത്തെ ആലോചിച്ചിരുന്നുവെന്നും സുരേഷ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി പതിനാറിനാണ് കാഞ്ഞിരക്കൊല്ലിയിൽ കാട്ടാനയുടെ കുത്തേറ്റ് സുരേഷിന് പരിക്കേറ്റത്. ഇതോടെ ഇയാളെ ഉപേക്ഷിച്ച് ബാക്കിയുളള മാവോയിസ്റ്റുകൾ കടന്നുകളയുകയായിരുന്നു. ചികിത്സയിലായിരുന്ന സുരേഷ് ചികിത്സക്ക് ശേഷം അറസ്റ്റിലായി
കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam