കോഴിക്കോട് ആക്രി സാധനങ്ങള്‍ സൂക്ഷിച്ച ഗോഡൗണില്‍ വന്‍ തീപിടിത്തം; 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം

Published : Jun 08, 2025, 07:42 AM ISTUpdated : Jun 08, 2025, 07:47 AM IST
fire at scrap shop

Synopsis

ഗോഡൗണിനോട് ചേര്‍ന്ന് തൊഴിലാളികളായ ബിഹാറിൽ നിന്നുള്ള കുടുംബം താമസിച്ചിരുന്നു. ബക്രീദ് ലീവ് പ്രമാണിച്ച് ഇവര്‍ നാട്ടിലേക്ക് പോയതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.

കോഴിക്കോട്: പഴയ പേപ്പറും ആക്രി സാധനങ്ങളും സൂക്ഷിച്ച ഗോഡൗണില്‍ വന്‍ തീപിടിത്തം. കോഴിക്കോട് മാങ്കാവിന് സമീപം കുളങ്ങര പീടികയിലെ ഇക്കോ പേപ്പര്‍സ് ആന്‍ഡ് സ്‌ക്രാപ്പ്‌സ് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെ 1.30ഓടെ കടയുടെ പരിസരത്ത് ഉണ്ടായിരുന്നവരാണ് തീ പടര്‍ന്നത് കണ്ടത്.

പരിസരവാസികള്‍ ചേര്‍ന്ന് തീ അണക്കാന്‍ പരിശ്രമിച്ചെങ്കിലും ആളിക്കത്തുകയായിരുന്നു. ഗോഡൗണിനോട് ചേര്‍ന്ന് ഇവിടുത്തെ തൊഴിലാളികളായ ബിഹാറിൽ നിന്നുള്ള കുടുംബവും താമസിച്ചിരുന്നു. ബക്രീദ് ലീവ് പ്രമാണിച്ച് ഇവര്‍ നാട്ടിലേക്ക് പോയതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തില്‍ നിന്ന് മൂന്ന് യൂണിറ്റുകള്‍ നാല് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

തീപിടിത്തമുണ്ടായ ഭാഗത്തെ ഷെഡിനോട് ചേര്‍ന്ന് തന്നെ മൂന്ന് വീടുകള്‍ ഉണ്ടായിരുന്നു. ഈ വീട്ടുകാരെ ആദ്യം മാറ്റിയ ശേഷം വീടുകളോട് ചേര്‍ന്ന ഭാഗത്തെ തീ ആദ്യം നിയന്ത്രണ വിധേയമാക്കിയാണ് മറ്റ് ഭാഗങ്ങളിലെ തീ അണച്ചത്. 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. തീപിടിത്തം ഉണ്ടായതിന്‍റെ കാരണം വ്യക്തമല്ല.

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു