വീട്ടിൽ കാണുന്നില്ല, നീണ്ട തെരച്ചിലിനൊടുവിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടുവളപ്പിലെ കിണറ്റില്‍; പൊലീസില്‍ പരാതി നല്‍കി ബന്ധു

Published : Apr 19, 2026, 12:38 AM IST
kozhikode death

Synopsis

കോഴിക്കോട് കല്ലാച്ചിയിൽ കാണാതായ 57-കാരിയായ ഗീതയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ബന്ധുക്കളുടെ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

കോഴിക്കോട്: മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കല്ലാച്ചി കോവിലകം റോഡില്‍ താമസിക്കുന്ന താഴെ ഗൗരിശങ്കര്‍ വീട്ടില്‍ ഗീത(57) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴു മണിയോടെ വീടിനോട് ചേര്‍ന്നുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ഗീതയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് വീടിന്റെ പിന്‍വശത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.

ഉടന്‍ തന്നെ പുറത്തെടുത്ത് നാദാപുരം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗീതയുടെ ബന്ധുവായ സജീവ് കുമാറിന്റെ പരാതിയില്‍ നാദാപുരം പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കുറ്റ്യാടി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പരേതനായ ശശിധരനാണ് ഭര്‍ത്താവ്. മക്കള്‍: ജൂലി, ദീപക് (ഖത്തര്‍). മരുമകന്‍: പ്രവീണ്‍.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരഞ്ഞുപോയത് മറ്റൊരാളെ, വഴിയിൽ സ്‌കൂട്ടറിൽ കണ്ട യുവാവിനെ സംശയം തോന്നി പരിശോധിച്ചു; പൊലീസിന് കിട്ടിയത് എംഡിഎംഎ
ബാറിലെ തർക്കത്തിന് പിന്നാലെ യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവം; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നടപടി തുടങ്ങി