Asianet News MalayalamAsianet News Malayalam

സ്വര്‍ണ്ണം കടത്തിയത് സമ്മതിക്കാതെ നൗഫല്‍; ഒടുവില്‍ എക്സ്റേ എടുത്തു; കണ്ണുതള്ളിപ്പോയി പൊലീസ്.!

ആദ്യം കുറ്റം സമ്മതിക്കാൻ നൗഫൽ വിസമ്മതിച്ചു. തുടർന്ന്  ദേഹവും ലഗേജും പൊലീസ് വിശദമായി പരിശോധിച്ചെങ്കിലും  സ്വർണം കണ്ടെത്താനായില്ല.

gold smuggling 1 kg gold seized by kerala police from malappuram men abdomen
Author
First Published Sep 19, 2022, 11:02 PM IST

കോഴിക്കോട്: കരിപ്പൂർ എയർപോർട്ട് വഴി കടത്തിയ ഒരു കിലോയിലധികം സ്വർണം പോലീസ് പിടികൂടി. ദുബായിൽ നിന്നെത്തിയ   മലപ്പുറം വാരിയംകോട് സ്വദേശി പി. നൗഫൽ (36) ആണ് അറസ്റ്റിലായത്. വയറിനുള്ളിൽ കാപ്സ്യൂൾ രൂപത്തിൽ 1.065 കി. ഗ്രാം സ്വർണ്ണം മിശ്രിതരൂപത്തിൽ ഒളിപ്പിച്ച് കടത്താനാണ് നൗഫൽ ശ്രമിച്ചത്. സ്വർണ്ണത്തിന് വിപണിയിൽ 54 ലക്ഷം രൂപ വിലയുണ്ട്'.

തിങ്കളാഴ്ച ദുബായിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ കാലിക്കറ്റ് എയർപോർട്ടിലെത്തിയപ്പോൾ കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11മണിക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ നൗഫലിനുവേണ്ടി പൊലീസ് പുറത്ത് കാത്ത് നൽപുണ്ടായിരുന്നു. മുൻകൂട്ടി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നൗഫലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

ആദ്യം കുറ്റം സമ്മതിക്കാൻ നൗഫൽ വിസമ്മതിച്ചു. തുടർന്ന്  ദേഹവും ലഗേജും പൊലീസ് വിശദമായി പരിശോധിച്ചെങ്കിലും  സ്വർണം കണ്ടെത്താനായില്ല. പിന്നീട് നൗഫലിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. 

എക്‌സ്‌റേ പരിശോധനയിൽ ഇയാളുടെ വയറിനുള്ളിൽ സ്വർണം അടങ്ങിയ നാല് കാപ്സ്യൂളുകൾ കണ്ടെത്തി. തുടർന്ന് നൗഫലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കരിപ്പൂരിൽ വൻ സ്വർണവേട്ട , 5കിലോയിലേറെ സ്വർണം പിടിച്ചു, കടത്തിന് സഹായിച്ച വിമാന കമ്പനി ജീവനക്കാർ പിടിയിൽ

സ്വർണ്ണക്കടത്ത് സംഘത്തിന്‍റെ ഭീഷണി; സ്വർണവുമായി പിടിയിലായ യുവാവിന് പൊലീസിന്‍റെ സുരക്ഷ
 

Follow Us:
Download App:
  • android
  • ios