സൗഹൃദത്തിന്റെ പുറത്ത് നിക്ഷേപിക്കാൻ ഏൽപ്പിച്ച പണം ബാങ്കിലെ താൽക്കാലിക ജീവനക്കാരൻ തട്ടിയെടുത്തെന്നാണ് വൃദ്ധ ദമ്പതികൾ പറയുന്നത്. 

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് വൃദ്ധ ദമ്പതികളെ കബളിപ്പിച്ച് ബാങ്ക് ജീവനക്കാരൻ പണം തട്ടിയതായി പരാതി. സംഭവത്തിൽ പൊതുമേഖലാ ബാങ്കിലെ മുൻ ജീവനക്കാരനായ രമേശിനെതിരെ മണ്ണാർക്കാട് പൊലീസ് അന്വേഷണം തുടങ്ങി. കന്നുകാലികളെ വളർത്തിയും, കൃഷി ചെയ്തുമെല്ലാം കൂട്ടിവെച്ച പണമാണ് ചിന്നമ്മാളുവിനും ഭ‍ർത്താവിനും നഷ്ടമായത്. 

YouTube video player

മക്കളില്ലാത്ത ഇരുവരുടേയും സ്വപ്നം അടച്ചുറപ്പുള്ള ഒരു വീടായിരുന്നു. ഇതിന് വേണ്ടിയാണ് പണം സ്വരുക്കൂട്ടിയതും. എന്നാൽ സൗഹൃദത്തിന്റെ പുറത്ത് നിക്ഷേപിക്കാൻ ഏൽപ്പിച്ച പണം ബാങ്കിലെ താൽക്കാലിക ജീവനക്കാരൻ തട്ടിയെടുത്തെന്നാണ് വൃദ്ധ ദമ്പതികൾ പറയുന്നത്. ഏഴര ലക്ഷം രൂപ തട്ടിയെടുത്തതിന് പുറമേ ചെക്ക് ബുക്ക് കൈക്കലാക്കിയതായും പരാതിയുണ്ട്.

Read More: ലഹരി സംഘത്തിലെ 'ടീച്ചര്‍'; സുസ്മിത ഫിലിപ്പിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

 ചിന്നമ്മാളിന്‍റെ പരാതിയില്‍ വഞ്ചനക്കുറ്റം ഉൾപെടെ ഉള്ള വകുപ്പുകൾ ചേർത്ത് മണ്ണാർക്കാട് പൊലീസ് രമേശിനെതിരെ കേസ് എടുത്തു. ആരോപണ വിധേയനായ രമേശ് രണ്ടാഴ്ച്ച മുമ്പ് ദുബൈയിലേക്ക് കടന്നെന്നും തട്ടിപ്പിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

Read More: വൻതുക കുടിശ്ശികയുള്ള ക്ലബ്ബുകൾ​ക്കായി പാട്ടക്കരാറിൽ മാറ്റം വരുത്തുന്നു, സർക്കാറിന് നഷ്ടമാകുക കോടികൾ

Read More: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീട്ടുകരം തട്ടിപ്പിന് പിന്നാലെ തൊഴില്‍ നികുതിയും കാണാനില്ല