നാല് മണിക്കൂറിലേറെ കാട്ടില്‍ പരിശോധന; ഇടുക്കിയില്‍ 200 ലിറ്റർ കോട പിടികൂടി

By Web TeamFirst Published Apr 13, 2020, 11:02 PM IST
Highlights

വിഷു ആഘോഷത്തിന് ചാരായം വാറ്റുന്നതിനായി കോടസൂക്ഷിച്ചതാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ

ഇടുക്കി: വാറ്റുചാരായ നിർമ്മാണത്തിനായി തയ്യാറാക്കിയ 200 ലിറ്റർ കോട അടിമാലി നർകോട്ടിക് എൻഫോഴ്സ്മെൻറ് സ്ക്വാഡ് സംഘം പിടികൂടി. പടിക്കപ്പ് ഞണ്ടാലക്കുടി റോഡിൽ നിന്നും പഴമ്പിള്ളിച്ചാൽ ഭാഗത്തേക്ക് പോകുന്ന കാട്ടുപാതയ്ക്കരുകിൽ തോടിന് സമീപം കുഴിച്ചിട്ട നിലയിലാണ് കോട കണ്ടെടുത്തത്.

Read more: തലസ്ഥാനത്ത് വ്യാജവാറ്റും ചാരായ വിൽപനയും സജീവം; 300 ലിറ്റർ വാറ്റ് നശിപ്പിച്ചു, ഒരാള്‍ പിടിയില്‍

എക്സൈസ് സർക്കിൾ ഇൻസ്പെക്ടറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാലു മണിക്കൂറിലധികം കാട്ടിനുള്ളിൽ പരിശോധന നടത്തിയതിനെ തുടർന്നാണ് കോട കണ്ടെത്താനായത്. വിഷു ആഘോഷത്തിന് ചാരായം വാറ്റുന്നതിനായി കോട സൂക്ഷിച്ചതാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Read more: ലോക് ഡൌണില്‍ അടുപ്പുകൂട്ടി വാറ്റ് സംഘങ്ങള്‍; തീകെടുത്തി എക്‌സൈസ്; കോഴിക്കോട് പിടികൂടിയത് 13,925 ലിറ്റര്‍ വാഷ്

ഈ പ്രദേശത്ത് കോട സൂക്ഷിച്ച് വച്ച് ചാരായം വാറ്റുന്നയാളുകളെ കുറിച്ച് അന്വേഷണം തുടങ്ങിയതായും എക്സൈസ് അധികൃതർ പറഞ്ഞു. പ്രിവന്റീവ് ഓഫീസർ കെ വി സുകു, സിവിൽ എക്സൈസ് ഓഫീസർമാരായ കെ എസ് മീരാൻ, പി വി സുജിത്ത്, ഹാരിഷ് മൈതീൻ, സച്ചു ശശി, ശരത് എസ് പി എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്. 

Read more: ഇടുക്കിയിൽ വ്യാജവാറ്റ് റെയ്ഡിനിടെ പൊലീസ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പൊലീസുകാർക്ക് സാരമായ പരിക്ക്

click me!