ഇടുക്കി: ഇടുക്കി ഉപ്പുതറയി വ്യാജവാറ്റ് റെയ്ഡിനിടെ പൊലീസ് സംഘത്തിന് നേരെ ആക്രണമുണ്ടായി. വാക്കത്തി കൊണ്ടുള്ള വെട്ടിൽ രണ്ട് പൊലീസുകാർക്ക് സാരമായ പരിക്കേറ്റു.

ഒരു പൊലീസുകാരന്റെ വിരൽ അറ്റുപോകുന്ന അവസ്ഥയിലാണ്. നിരപ്പേക്കട സ്വദേശി ജയിംസിന്റെ വീട്ടിൽ വാറ്റ് നടത്തുന്നുണ്ടെന്നറിഞ്ഞ് എത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ജയിംസിനെയും ഭാര്യ ബിൻസിയെയും പൊലീസ് അറസ്റ്റ് ചെയ്തു.