
അടൂർ: ഉത്സവങ്ങളിൽ ഗണഗീതവും വിപ്ലവഗാനങ്ങളും വിവാദം സൃഷ്ടിക്കുമ്പോൾ ശ്രദ്ധ നേടി ലഹരിക്കെതിരെയുള്ള കവിതയുടെ ദൃശ്യാവിഷ്കാരം. അടൂർ പള്ളിക്കൽ കണ്ടാളനട ക്ഷേത്രത്തിലെ ഉത്സവത്തിനാണ് നിരവധി ആളുകളെ സാക്ഷിയാക്കി ലഹരിക്കെതിരെയുള്ള സന്ദേശം ദൃശ്യാവിഷ്കാരമായി ചെയ്തത്. സാഹിത്യകാരൻ രജിൻ എസ് ഉണ്ണിത്താൻ എഴുതിയ കൗമാരാലയം എന്ന കവിത സമൂഹമാധ്യമങ്ങളിലും ലഹരി വിരുദ്ധ പരിപാടികളിലൂടെയും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഈ കവിതയ്ക്കാണ് നൂറനാട് വൈഷണവാ സ്കൂൾ ഓഫ് ഡാൻസ് ആണ് ദൃശ്യാവിഷ്കാരം ഒരുക്കിയത്. നിറഞ്ഞ സദസിലാണ് നൃത്ത അധ്യാപിക വീണ സനൽ ഒരുക്കിയ നൃത്തം അവതരിപ്പിക്കപ്പെട്ടത്. ലഹരിക്ക് അടിമപ്പെടുന്ന കൗമാരക്കാർ ഏറി വരുന്ന സമയത്ത് ജീവിതവും സ്നേഹവും കലയുമാണ് ലഹരി എന്ന് ബോധ്യപെടുത്തുവാൻ ലക്ഷ്യമിട്ടുള്ളതാണ് കവിതയുടെ വരികൾ. ആലാപനം സംഗീതവും പ്രമോദ് നാരായൺ. സമകാലിക വിഷയങ്ങൾ ഉൾപ്പെടുത്തി സമൂഹമാറ്റത്തിനു വേണ്ടി നിറയെ രചനകൾ തയ്യാറാക്കിയിട്ടുള്ള രജൻ എസ് ഉണ്ണിത്താൻ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam