പാറക്കടവിലെ പച്ചക്കറി കടയിലെ ജീവനക്കാരൻ, അവധി പറഞ്ഞ് പോയിട്ട് ഒരാഴ്ച്ച; തിരിച്ചുവന്നില്ല, കാണാതായെന്ന് പരാതി

Published : May 07, 2025, 05:32 PM IST
പാറക്കടവിലെ പച്ചക്കറി കടയിലെ ജീവനക്കാരൻ, അവധി പറഞ്ഞ് പോയിട്ട് ഒരാഴ്ച്ച; തിരിച്ചുവന്നില്ല, കാണാതായെന്ന് പരാതി

Synopsis

അബ്ദുള്‍ സലീമിനായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 

കോഴിക്കോട്: നാദാപുരം പാറക്കടവില്‍ നിന്ന് 7 ദിവസം മുന്‍പ് കാണാതായ യുവാവിനെ കുറിച്ച് ഇതുവരേയും വിവരങ്ങൾ ലഭിച്ചില്ല. താനക്കോട്ടൂര്‍ പാട്ടോന്‍ കുന്നുമ്മല്‍ അബ്ദുസലീമിനെയാണ് കാണാതായത്. കഴിഞ്ഞ ഒന്നാം തിയതി രാവിലെ വീട്ടില്‍ നിന്ന് പോയതാണ് ഇയാൾ. പാറക്കടവിലെ പച്ചക്കറി കടയിലെ ജീവനക്കാരനാണ്. ഒന്നാം തിയതി അവധിയായിരിക്കുമെന്ന് പറഞ്ഞാണ് 30ന് ഇയാള്‍ കടയില്‍ നിന്ന് പോയതെന്ന് കടയുടമ പറഞ്ഞു. സംഭവത്തിൽ വളയം പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. അബ്ദുള്‍ സലീമിനായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അബ്ദുസലീമിനെ കണ്ടെത്താന്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ കര്‍മ്മ സമിതി രൂപീകരിച്ചിട്ടുണ്ട്. 

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പൂഞ്ചിൽ പാകിസ്ഥാൻ്റെ വെടിവയ്പ്പ്; 15 മരണം; കൊല്ലപ്പെട്ടതെല്ലാം കശ്‌മീരികൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം