
മലപ്പുറം: ചാലിയാറിൽ കൂളിമാട് പാലത്തിന് സമീപം കുളിക്കടവിൽ നീർനായ ആക്രമണം. കുളിക്കാനിറങ്ങിയ രണ്ട് പേരെ നീർനായ കടിച്ചു. മപ്രം ബുഖാരിയ ഇന്റഗ്രേറ്റഡ് ഖുർആൻ കോളേജിന് സമീപമുള്ള കടവിലാണ് സംഭവം. അങ്ങാടിയിൽ ഉണ്ണിമോയിനെ നീർനായ ആക്രമിച്ചത്.
ഒപ്പം ഒരു വിദ്യാർത്ഥിനിക്കും കടിയേറ്റിട്ടുണ്ട്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു വാക്സീൻ നൽകി. ഒറ്റയാൻ നീർനായയാണ് ഇവരെ ആക്രമിച്ചത് . ഒരാഴ്ച മുമ്പ് എളമരം കടവ് മാവൂർ ഭാഗത്ത് നീർനായ ആക്രമണം ഉണ്ടായിരുന്നു.
ചാലിയാറിൽ നീർനായകൾ വിഹരിക്കുകയാണ് ഇപ്പോൾ. ചാലിയാർ പുഴയുടെ ഇരു കരയിലുള്ളവർക്ക് പുഴയിൽ ഇറങ്ങാൻ ഇപ്പോൾ നീർനായ കാരണം ഭയമാണ്. ഒരു വർഷം മുമ്പ് കുളിമാട് പാലത്തിനടുത്ത കടവിൽ നീർനായ ആക്രമണത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു.
വെള്ളത്തിനടിയിലൂടെയുള്ള നീർനായ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ പ്രയാസമാണെന്നാണ് നാട്ടുകാർ പറയുന്നത്. നീർനായയുടെ ആക്രമണത്തിന് പരിഹാരം തേടി അധികൃതരെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് നാട്ടുകാർ.
മണ്ണഞ്ചേരി: ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് പതിനാലാം വാർഡ് കണ്ടത്തിൽ പ്രകാശന്റെ ഭാര്യ ദീപ (44) ആണ് മരിച്ചത്. പാചകത്തിനായി അടുക്കളയിലേക്ക് വിറക് എടുക്കുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. ഇന്ന് പകൽ 11.15 ഓടെയാണ് സംഭവം.
വീടിനോട് ചേർന്ന് വെളിയിൽ ശേഖരിച്ചു വച്ചിരുന്ന വിറക് അടുക്കളയിലേക്ക് എടുക്കുന്നതിനിടെയായിരുന്നു പാമ്പ് കടിയേറ്റത്. ആദ്യം പാമ്പ് കടിയേറ്റ വിവരം അറിഞ്ഞിരുന്നില്ല. കൈയ്യില്‍ ചെറിയ മുറിവ് കണ്ടെങ്കിലും വിറകിന്‍റെ അഗ്ര ഭാഗം കൊണ്ട് മുറിവുണ്ടായതാണ് എന്നാണ് ദീപ ആദ്യം കരുതിയത്.
Read More : തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന വയോധികന്‍ മരിച്ചു
കുറച്ചു സമയം കഴിഞ്ഞതോടെ മുറിവ് പറ്റിയ ഭാഗത്ത് നിറവ്യത്യാസവും ശാരീരിക അസ്വസ്തതയും അനുഭവപ്പെട്ടതോടെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മക്കൾ: ദേവപ്രിയ,ദേവാനന്ദ്.മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സംസ്കാരം നാളെ ഒരു മണിക്ക് വീട്ടുവളപ്പിൽ നടക്കും.
Read More : വയനാട്ടില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു