കോളിയാടിയിൽ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ വെച്ചാണ് അപകടം. 

വയനാട്: വയനാട് സുൽത്താൻ ബത്തേരിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. മാടക്കര കോടിയിൽ അഷ്‌റഫിന്റെയും ഷറീനയുടെയും മകൻ ആദിൽ ആണ് മരിച്ചത്. കോളിയാടിയിൽ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ വെച്ചാണ് അപകടം.

കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്. മൂലങ്കാവ് സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ് ആദിൽ. സഹോദരങ്ങൾ: അനസ്, അഷ്മില.

Read More :  വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു: വയനാട് കുറിച്യർ മലയിൽ മണ്ണിടിച്ചിൽ