
പയ്യാവൂർ: അമ്മൂമ്മയോടൊപ്പം നടന്നുപോവുകയായിരുന്ന മൂന്ന് വയസുകാരി കാറിടിച്ചു മരിച്ചു. കണ്ണൂർ പയ്യാവൂർ ചമതച്ചാലിലാണ് അപകടമുണ്ടായത്. മലയോര ഹൈവെയിൽ വൈകിട്ട് ആറ് മണിയോടെയുണ്ടായ അപകടത്തിൽ നോറ എന്ന മൂന്ന് വയസുകാരിയാണ് കൊല്ലപ്പെട്ടത്. അമിതവേഗത്തിലെത്തി നിയന്ത്രണം വിട്ട കാർ കുട്ടിയേയും അമ്മൂമ്മയെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അമിത വേഗത്തിലെത്തിയ കാർ മൈൽക്കുറ്റികൾ അടക്കം ഇടിച്ച് തെറിപ്പിച്ച ശേഷമാണ് മൂന്ന് വയസുകാരിയെ ഇടിച്ച് തെറിപ്പിച്ചത്. കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന അമ്മൂമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നോറയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം