പാലക്കാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, കൂടെയുണ്ടായിരുന്നയാള്‍ക്ക് ഗുരുതര പരിക്ക്

Published : Nov 03, 2024, 09:17 PM IST
പാലക്കാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, കൂടെയുണ്ടായിരുന്നയാള്‍ക്ക് ഗുരുതര പരിക്ക്

Synopsis

പാലക്കാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബൈക്ക് യാത്രക്കാരനായ മനിശേരി സ്വദേശി വിനയ രാജാണ് മരിച്ചത്

പാലക്കാട്: പാലക്കാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് മനിശേരിയിൽ ഇന്ന് രാത്രിയാണ് അപകടമുണ്ടായത്. സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

ബൈക്ക് യാത്രക്കാരനായ മനിശേരി സ്വദേശി വിനയ രാജാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സൂരജ് എന്നയാള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.തൃശൂരിൽ നിന്ന് ഒറ്റപ്പാലത്തേക്ക് പോകുന്ന ബസാണ് എതിരെ വന്ന ബൈക്കിൽ ഇടിച്ചത്. പരിക്കേറ്റ ബൈക്ക് യാത്രക്കരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വിനയ രാജിനെ രക്ഷിക്കാനായില്ല. 

കൊല്ലത്ത് വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം; രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന് വീടുകയറി ആക്രമണം; അക്രമികളിലൊരാള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെന്നും പരാതി

 

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം