കൊല്ലത്ത് പള്ളിക്കലാറിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. കല്ലേലിഭാഗം സ്വദേശികളായ ശ്രീരാഗ്, അജിത്ത് എന്നിവരാണ് മരിച്ചത്.

കൊല്ലം: കൊല്ലത്ത് പള്ളിക്കലാറിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. കല്ലേലിഭാഗം സ്വദേശികളായ ശ്രീരാഗ്, അജിത്ത് എന്നിവരാണ് മരിച്ചത്.
ആറ്റിൽ മീൻ പിടിക്കാൻ എത്തിയ നാലംഗ സംഘത്തിന്‍റെ വള്ളം അപകടത്തിൽ പെടുകയായിരുന്നു. വള്ളം മറിഞ്ഞ് പുഴയിലെ ഒഴുക്കിൽപ്പെട്ട രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. പിന്നീട് ഫയർഫോഴ്സിന്‍റെ സ്കൂബാ സംഘം എത്തിയാണ് ഒഴുക്കിൽപ്പെട്ട ശ്രീരാഗിനെയും അജിത്തിനെയും കണ്ടെത്തിയത്. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർച്ചയായി പെയ്ത മഴയിൽ ആറ്റിൽ ഒഴുക്ക് കൂടുതലായിരുന്നു. രക്ഷാപ്രവർത്തനത്തിനും മഴ വെല്ലുവിളിയായി. 

'ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചത് യൂട്യൂബർമാർ'; ബോട്ടുകൾ കൂട്ടിയിടിച്ചിട്ടില്ലെന്ന് വാട്ടർ മെട്രോ അധിക‍ൃതർ


Asianet News Live | Kodakara Hawala case | Priyanka Gandhi | By-Election | Malayalam News Live