കോഴിക്കോട് കൊയിലാണ്ടിയിൽ വീടുകയറി ആക്രമണം. പന്തലായനി സ്വദേശി ഉണ്ണികൃഷ്ണനെയും കുടുംബത്തെയുമാണ് ആക്രമിച്ചത്.

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ വീടുകയറി ആക്രമണം. കൊയിലാണ്ടി പന്തലായനി സ്വദേശി ഉണ്ണികൃഷ്ണനെയും കുടുംബത്തെയും ആണ് മൂന്നംഗ സംഘം വീട് കയറി ആക്രമിച്ചത്. പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണമെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. അക്രമി സംഘത്തിൽ ഒരാൾ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നും പരാതിയുണ്ട്. എന്നാൽ ഇക്കാര്യം ഡിവൈഎഫ്ഐ നേതൃത്വം തള്ളികളഞ്ഞു.

പരിക്കേറ്റ ഉണ്ണികൃഷ്ണനെയും കുടുംബാംഗങ്ങളെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലേക്ക് കയറിവന്ന അക്രമി സംഘം ഉണ്ണികൃഷ്ണനെ ആദ്യം മര്‍ദിക്കുകയായിരുന്നു. പ്രതിരോധിക്കാൻ ശ്രമിച്ച ഉണ്ണികൃഷ്ണനെ വീട്ടിലുണ്ടായിരുന്ന കസേര ഉള്‍പ്പെടെ എടുത്ത് അടിച്ചു. കുടുംബാംഗങ്ങളിലൊരാള്‍ അക്രമണത്തിന്‍റെ വീഡിയോയും പകര്‍ത്തി.

ഉണ്ണികൃഷ്ണനെ നിലത്തിട്ട് മര്‍ദിച്ചശേഷം വീട്ടിലെ ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ അടിച്ചുതകര്‍ത്തശേഷമാണ് അക്രമികള്‍ തിരിച്ചുപോയത്. ഉണ്ണികൃഷ്ണനെ മര്‍ദിക്കുന്നത് തടയാൻ മക്കളും ഭാര്യയും ശ്രമിച്ചപ്പോള്‍ അവര്‍ക്കുനേരെയും ആക്രമണമുണ്ടായി. മൂന്നംഗ സംഘമാണ് സ്ഥലത്തെത്തി അക്രമം നടത്തിയതെന്നാണ് പരാതി.

കൊല്ലത്ത് വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം; രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു

Asianet News Live | Kodakara Hawala case | Priyanka Gandhi | By-Election | Malayalam News Live