മംഗലാപുരം മെയിൽ വടകര സ്റ്റേഷനിൽ, യാത്രക്കാർക്ക് സംശയം, എൻജിനിൽ കണ്ടത് ചത്ത മയിലിനെ

Published : Apr 29, 2025, 02:53 PM IST
മംഗലാപുരം മെയിൽ വടകര സ്റ്റേഷനിൽ, യാത്രക്കാർക്ക് സംശയം, എൻജിനിൽ കണ്ടത് ചത്ത മയിലിനെ

Synopsis

ഇന്ന് രാവിലെയോടെ മംഗലാപുരം മെയില്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ യാത്രക്കാരാണ് മയിലിനെ എൻജിനുള്ളില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്

കോഴിക്കോട്: ട്രെയിന്‍ എൻജിനിനുള്ളില്‍ ആണ്‍ മയിലിനെ ചത്ത നിലയില്‍ കണ്ടെത്തി. കോഴിക്കോട് വടകര റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. ഇന്ന് രാവിലെയോടെ മംഗലാപുരം മെയില്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ യാത്രക്കാരാണ് മയിലിനെ എൻജിനുള്ളില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്. അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റ് തന്നെ പുറത്തിറങ്ങി എൻജിന്‍ പരിശോധിക്കുകയും മയിലിന്റെ ജഡം പുറത്തെടുക്കുക ആയിരുന്നു. കൊയിലാണ്ടി ഭാഗത്ത് വച്ചാണ് മയില്‍ കുടുങ്ങിയിരിക്കാന്‍ സാധ്യതയെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്.

മറ്റൊരു സംഭവത്തിൽ  തമിഴ്നാട് നീലഗിരി നടുവട്ടം പൊലീസ് സ്റ്റേഷനുള്ളിൽ പുള്ളിപ്പുലി കയറി. കഴിഞ്ഞ ദിവസം രാത്രിയാണ് പുലി സ്റ്റേഷനിൽ കയറിയത്. പുലി പ്രവേശിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥർ കതകടച്ച് രക്ഷപ്പെടുകയായിരുന്നു. സ്റ്റേഷനിലുള്ള സിസിടിവി ദൃശ്യങ്ങളിൽ സംഭവം വ്യക്തമായി പതിയുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു