മലയാറ്റൂരിൽ പൊലീസുകാരനെ ഇടിച്ചിട്ട് പിക്കപ്പ് വാൻ, അടിയന്തര ശസ്ത്രക്രിയ

Published : Apr 28, 2025, 08:48 AM IST
മലയാറ്റൂരിൽ പൊലീസുകാരനെ ഇടിച്ചിട്ട് പിക്കപ്പ് വാൻ, അടിയന്തര ശസ്ത്രക്രിയ

Synopsis

അതിരമ്പുഴ സ്വദേശി നിധിനെയാണ് ഇന്നലെ രാത്രി പിക്കപ്പ് വാൻ ഇടിച്ചത്. പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോവുകയായിരുന്നു.

കോതമംഗലം: മലയാറ്റൂരിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊലീസുകാരനെ പിക്കപ്പ് വാൻ ഇടിച്ചിട്ടു. അതിരമ്പുഴ സ്വദേശി നിധിനെയാണ് ഇന്നലെ രാത്രി പിക്കപ്പ് വാൻ ഇടിച്ചത്. പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോവുകയായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നിധിനെ വയറിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. നിധിൻ അപകടനില തരണം ചെയ്തതായാണ് ആശുപത്രി അധികൃതർ വിശദമാക്കിയത്. കെഎപിഎയിലെ പൊലീസുകാരനാണ് നിധിൻ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്ന് വാഹനം തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയതായാണ് കാലടി എസ്എച്ച്ഒ വിശദമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ