ആലുവ മുട്ടം മെട്രോ സ്റ്റേഷനിൽ വെച്ച് ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രതിയായ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു

ആലുവ: മെട്രോ സ്റ്റേഷനിൽ വച്ച് ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. കൊച്ചി മെട്രോയുടെ ആലുവ മുട്ടം മെട്രോ സ്റ്റേഷനിൽ ഇന്ന് രാത്രിയാണ് സംഭവം നടന്നത്. ചങ്ങമ്പുഴ നഗർ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നായിരുന്നു അതിക്രമം. നീതുവിനെ ഉടൻ തന്നെ കളമശേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. യുവതി ഇവിടെ ചികിത്സയിൽ കഴിയുകയാണ്. അതേസമയം കേസിലെ പ്രതി മഹേഷിനെ മെട്രോ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. വാക്കുതർക്കത്തിലേക്ക് നയിച്ച കാരണം എന്തെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred